
സ്പീഡ് ട്വിന്‍ മോട്ടോര്‍സൈക്കിളിനെ ട്രയംഫ് തിരിച്ചു വിപണിയിലെത്തിക്കുന്നു.2019 മോഡലായാണ് 1966 ല്‍ ഉല്‍പ്പാദനം അവസാനിപ്പിച്ച സ്പീഡ് ട്വിന്‍
മോട്ടോര്‍സൈക്കിളിനെ തിരികെ കൊണ്ടുവരുന്നത്. 2019 ട്രയംഫ് സ്പീഡ് ട്വിന്അനാവരണം ചെയ്തു.
പുതിയ സ്പീഡ് ട്വിന്‍ 2019 പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം.10-11 ലക്ഷം രൂപയായിരിക്കും എക്സ് ഷോറൂം വില. പുതിയ സ്പീഡ് ട്വിന്‍
മോട്ടോര്‍സൈക്കിളിന് സ്ഥാനം ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ മോഡേണ്ക്ലാസിക് മോഡലുകള്‍ക്കിടയിലാണ്. ട്രയംഫ് ബോണവില്‍ കുടുംബത്തിലെ പുതിയഅംഗമായിരിക്കും 2019 സ്പീഡ് ട്വിന്‍.
ഒറിജിനല്‍ സ്പീഡ് ട്വിന്‍ ആദ്യമായി നിര്‍മ്മിച്ചുതുടങ്ങിയത് 1938 ലാണ്.മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനം 1966 ല്‍ അവസാനിപ്പിക്കുകയായിരുന്നു. പുതിയസ്പീഡ് ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ സീറ്റിന്റെ ഉയരം 807 മില്ലി മീറ്റര്‍മാത്രമാണ് . 196 കിലോഗ്രാം മാത്രമാണ് മോട്ടോര്‍സൈക്കിളിന്റെ ഡ്രൈ വെയ്റ്റ്.ത്രക്സ്റ്റണ്‍ ആര് ഉപയോഗിച്ചിരിക്കുന്ന അതേ ഫ്രെയിം തന്നെയാണ് പുതിയ സ്പീഡ്ട്വിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.






