
പുതിയ ഡീസല്‍ എന്‍ജിനിൽ എര്‍ട്ടിഗ വിപണിയിൽ എത്തുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും എർട്ടിഗ എത്തുന്നത്. നിലവില്‍ എര്‍ട്ടിഗയിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്ജിന് ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതല്ല. ഈ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഡീസല്‍ എന്ജിന് എര്‍ട്ടിഗയില്‍ നല്‍കുന്നത്.
2020 ഏപ്രില്‍ ഒന്ന് മുതലാണ് മലിനീകരണ തോത് കുറയ്ക്കുന്നതിനായി രാജ്യത്ത് ബിഎസ് 6 വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നത്. ഇതിന് ഏറെ മുമ്പെ തന്നെ പുതിയ ഡീസല്‍ എന്ജിന് മാരുതി എര്‍ട്ടിഗയില്‍ ഉള്‍പ്പെടുത്തും.
കൂടുതല്‍ കരുത്തും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതായിരിക്കും ഈ എന്ജിന്. 5 സ്പീഡ് മാനുവലും 4 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് 2018 എര്‍ട്ടിഗയിലെ ഗിയര്‍ബോക്സ്. പുതിയ ഡീസല്‍ എന്ജിന് മാനുവല്‍ ട്രാന്സ്മിഷനില് മാത്രമായിരിക്കും ലഭ്യമാകുക എന്നാണ് സൂചന. ഇന്നോവ ക്രിസ്റ്റയുടെ ഭാവങ്ങള്‍ വാഹനത്തിനുണ്ട്. ഹെഡ്ലാമ്പുകളും ത്രികോണാകൃതിയുള്ള ടെയില്‍ലാമ്പും ഇന്നോവ ക്രിസ്റ്റയെ ഓര്‍മ്മിപ്പിക്കുന്നു. പുതിയ സ്വിഫ്റ്റിനും ഡിസയറിനുമുള്ളതു പോലെ ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ് മോഡലിൽ.






