തിരുവനന്തപുരം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
എസ്എപി ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രന്, ശരത്, ട്രാഫിക് പോലീസുകാരന് അമല്‍ കൃഷ്ണ എന്നിവരെയാണ് എസ്എഫ്ഐ നേതാക്കശളും ര%വര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ബുധനാഴ്ച വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലാണ് സംഭവം. ബൈക്കിലെത്തിയ എസ്എഫ്ഐ പ്ര്വറത്തകന് സിഗ്നല്‍ തെറ്റിച്ചതോടെ ട്രാഫിക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി അമല്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിമാറി എസ്എഫ്ഐ നേതാക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ ഇരുപതോളം എസ്എഫ്ഐ സംഘം മൂന്ന് പോലീസുകാരെയും വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. യാത്രക്കാര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്.

Comments