
കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ പുതിയ മോഡൽ നിസാന്‍ കിക്ക്സിന്റെ ബുക്കിങ് ആരംഭിച്ചു. 25,000 രൂപയാണ് ബുക്കിങ് തുക. നിസാന്‍ വെബ്സൈറ്റിലൂടെയും ഡീലര്‍ഷിപ്പ് വഴിയും വാഹനം ബുക്ക് ചെയ്യാം. 2019 ജനുവരിയിലാണ് കിക്ക്സിന്റെ ഔദ്യോഗിക അവതരണത്തിന് ശേഷം ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറുമെന്നാണ് റിപ്പോർട്ട്.
1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കിക്ക്സിലുള്ളത്. പെട്രോള്‍ എന്ജിൻ 104 ബിഎച്ച്പി പവറും 142 എന്‍എം ടോര്‍ക്കും നൽകും. ഡീസല്‍ എന്ജിൻ 108 ബിഎച്ച്പി പവറും 240 എന്‍എം ടോര്‍ക്കുമേകും. പെട്രോളില്‍ 5 സ്പീഡ് മാനുവലും ഡീസലില്‍ 6 സ്പീഡ് മാനുവലുമാണ് ട്രാന്സ്മിഷന്. 9.5 - 14.5 ലക്ഷത്തിനുള്ളിലായിരിക്കും വിലയെന്നാണ് സൂചന. കിക്ക്സിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ നിസാന്‍ പുറത്തുവിട്ടിട്ടില്ല.
വിദേശത്തുള്ള മോഡലിനേക്കാൾ ഇന്ത്യയിലെ മോഡലിന്റെ നീളവും വീതിയും അല്പം കൂടിയേക്കും. റെനോ ഡസ്റ്റര്‍, കാപ്ച്ചര്‍ എന്നിവയ്ക്ക് ജന്മം നല്കിയ B0 പ്ലാറ്റ്ഫോമിലാണ് ഇന്ത്യന്‍ കിക്ക്സിന്റെ നിര്‍മാണം. റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായ് ക്രെറ്റ,മാരുതി എസ്-ക്രോസ് എന്നിവയാണ് ഇവിടെ കിക്ക്സിന്റെ എതിരാളികള്‍. വലിയ ടെയ്ല്‍ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, 17 ഇഞ്ച് വലിപ്പമുള്ള അഞ്ചു സ്പോക്ക് അലോയ് വീലുകള്‍, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന് ആന്റീന, സ്കിഡ് പ്ലേറ്റ് എന്നിവയെല്ലാം ഫീച്ചറുകളാണ്.






