
വാര്‍ത്താ വായനയ്ക്കിടയില്‍ അവതാരകയ്ക്ക് ലൈവ് ഹെയര്‍ ഡ്രെസിംഗ്. എ.ബി.സി ന്യൂസ് റീഡറായ തമ്രാ ഔഡിന്‍ വാര്‍ത്ത വായിക്കുന്നതിനിടയിലാണ് അബദ്ധം പിണഞ്ഞത്. തമ്രാ ഔഡിന്‍ വാര്‍ത്ത വായിയ്ക്കുന്നതിനിടയില്‍ അവരുടെ ഹെയര്‍സ്റ്റൈലിസ്റ്റ് സ്ക്രീനിലേയ്ക്ക് കടന്നുവരികയായിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയുമായി സംസാരിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ഇത്. എന്നാല്‍ ഈ അബദ്ധം തമ്രാ ഔഡിന്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തു.
വാര്‍ത്ത വായിക്കുന്നതിനിടയില്‍ ഹെയര്‍സ്റ്റൈലിസ്റ്റ് സ്ക്രീനിലേയ്ക്ക് കടന്നുവരികയായിരുന്നു. തുടര്‍ന്ന് ഇവര്‍ അവതാരകയുടെ മുടി ഹെയര്‍സ്പ്രേ ഉപയോഗിച്ച് സെറ്റ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അബദ്ധം മനസിലാക്കിയ അവതാരക സ്ക്രീനില്‍ നിന്ന് വേഗം പോകാന്‍ ഹെയര്‍സ്റ്റൈലിസ്റ്റിനോട് ആവശ്യപ്പെടുകയായിരുന്നു. തനിക്കു പറ്റിയ അബദ്ധം മനസിലാക്കിയ ഹെയര്‍സ്റ്റൈലിസ്റ്റ് പെട്ടെന്നു തന്നെ സ്ക്രീനില്‍ നിന്നു മാറി.
'നിങ്ങള്‍ എന്താ കളിക്കുകയാണോ' എന്നായിരുന്നു ഔഡിന്‍ ഹെയര്‍ സ്റ്റൈലിസ്റ്റിനോട് ചോദിച്ചത്. മുഖത്തോ കണ്ണുകളിലൊ ഒരു ഭാവവ്യത്യാസവും വരാതെയാണ് ഈ അബദ്ധം തമ്രാ ഔഡിന്‍ കൈകാര്യം ചെയ്തത്. എന്നാല്‍ ഇത്രയും വലിയ ഒരു തെറ്റ് വളരെ തന്ത്രപൂര്‍വം കൈകാര്യം ചെയ്തതില്‍ മറ്റ് വാര്‍ത്താ അവതാരകര്‍ ഔഡിനെ അഭിനന്ദിച്ചു. ഔഡിന്‍ തനിക്ക് പിണഞ്ഞ അബദ്ധം ട്വിറ്ററിലൂടെ വിശദീകരിച്ചു.
ഒരു വലിയ അബദ്ധം ഇത്രയും ഭംഗിയായി എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന് ഔഡിന്‍ ഒരു ഉദാഹരണമാണെന്നും പറഞ്ഞു കൊണ്ട് പല വാര്‍ത്താ അവതാരകരും ട്വീറ്റ് ചെയ്തു. ഇതിനു മുമ്പും വാര്‍ത്താ അവതാരകര്‍ക്ക് അബദ്ധം പറ്റിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എ.ബി.സി ന്യൂസ് 24 ന്റെ അവതാരക സ്പോര്‍ട്സ് വാര്‍ത്തകള്‍ക്കു മുമ്പ് സീറ്റില്‍ നിന്ന് ചാടി എഴുന്നേറ്റത് ചര്‍ച്ചയായിരുന്നു.






