
കൊയിലാണ്ടി: ദേശീയപാതയില്‍ പോലീസുകാര്‍ സഞ്ചരിച്ച ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 28 പേര്‍ക്കു പരുക്ക്. കൊയിലാണ്ടി കൊല്ലം പെട്രോള്‍ പമ്പിന് സമീപം ശനി പുലര്‍ച്ചെ ആണ് അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടപ്പള്ളി കോളജില്‍ നിന്ന് മലപ്പുറം എംഎസ്പിയിലേക്ക് പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോയ ബസ്സും എതിര്‍വശത്തു വന്ന ലോറിയും വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷം ഏകദേശം 12.30 ന് നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ലോറി െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് വിവരം.
ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ ക്യാബിനുള്ളില്‍ െ്രെഡവര്‍മാര്‍ കുടുങ്ങിപ്പോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റ 28 പേരെയും ഉടന്‍ കൊയിലാണ്ടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു.
എസ്എഫ്ആര്‍ഒ ഐ. ഷിജിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍മാരായ ബി. ഹേമന്ദ്, ടി.കെ. ഇര്‍ഷാദ്, എന്‍.പി. അനൂപ്, കെ.പി. നവീന്‍കുമാര്‍, ഐ. ഇന്ദ്രജിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.






