ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളത്തില്‍ യുഡിഎഫ് തരംഗം; 85-ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരും: മലപ്പുറത്തെ മുഴുവന്‍ സീറ്റുകളും ലീഗ് നേടുമെന്നും വിലയിരുത്തല്‍

Authored by Web Desk | Last updated: 11 Apr 2026, 10:50 AM | 1 min read

Print
league-says-udf-will-come-to-power-by-winning-more-than-85-seats
മലപ്പുറം: സംസ്ഥാനത്ത് എണ്‍പത്തിയഞ്ചിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്ന് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ വിലയിരുത്തല്‍. ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളില്‍ 21 മുതല്‍ 24 വരെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും, ശക്തമായ യുഡിഎഫ് തരംഗമുണ്ടായാല്‍ മുഴുവന്‍ സീറ്റുകളിലും ജയിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. പാര്‍ട്ടി നടത്തിയ സര്‍വേയുടെയും കഴിഞ്ഞദിവസം ചേര്‍ന്ന നേതൃയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ നിഗമനം. മലപ്പുറം ജില്ലയില്‍ മത്സരിച്ച 12 സീറ്റുകളിലും ലീഗ് വിജയം പ്രതീക്ഷിക്കുന്നുണ്ട്.


പാണക്കാട് കുടുംബാംഗങ്ങള്‍ നേരിട്ട് പ്രചാരണം നയിച്ചത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയെന്നാണ് ലീഗിന്റെ നിരീക്ഷണം. സംസ്ഥാന സര്‍ക്കാരിനെതിരായ ന്യൂനപക്ഷ ഏകീകരണവും താഴേത്തട്ടിലുള്ള ഭരണവിരുദ്ധ വികാരവും യുഡിഎഫിന് അനുകൂലമായി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് മുന്നണിയുടെ മുന്നേറ്റത്തിന് കരുത്തുപകര്‍ന്നു. ഭരണവിരുദ്ധ തരംഗം വോട്ടായി മാറുമെന്നും കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നുമാണ് മലപ്പുറത്ത് നടന്ന യോഗത്തിന് ശേഷമുള്ള ലീഗിന്റെ പ്രതികരണം.


അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റുകള്‍ വരെ നേടി യുഡിഎഫ് മികച്ച വിജയം സ്വന്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. വലിയ ആത്മവിശ്വാസമുണ്ടെന്നും നൂറ് സീറ്റ് ലഭിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാനമായ പ്രവചനമാണ് നടത്തിയത്. കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകള്‍ നേടുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു.


കേരളത്തില്‍ യുഡിഎഫിന് വിസ്മയകരമായ വിജയം ഉണ്ടാകുമെന്ന് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പോളിങ് ശതമാനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് അനുകൂലമാകുമെന്നും നൂറിലധികം സീറ്റുകള്‍ മുന്നണി നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ഭരണം ലഭിക്കുമെന്ന് ആര്‍ജ്ജവത്തോടെ പറയാന്‍ സിപിഐഎമ്മില്‍ ഒരു നേതാവുമില്ലെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് ക്യാമ്പുകളില്‍ വലിയ വിജയപ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തുവരുന്നത്.




Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിദ്യാർത്ഥിയെ 'പുഴുത്ത പട്ടി' എന്ന് വിളിച്ച വകുപ്പ് മേധാവി; BDS വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതരാരോപണവുമായി കുടുംബം

വിദ്യാർത്ഥിയെ 'പുഴുത്ത പട്ടി' എന്ന് വിളിച്ച വകുപ്പ് മേധാവി; BDS വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതരാരോപണവുമായി കുടുംബം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു; 1,12,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു; 1,12,000ന് മുകളില്‍

തിരഞ്ഞെടുപ്പ് ഡ്യൂട്ട് കഴിഞ്ഞ് മടങ്ങിയ പോലീസുകാര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: 28 പേര്‍ക്ക് പരിക്ക്

തിരഞ്ഞെടുപ്പ് ഡ്യൂട്ട് കഴിഞ്ഞ് മടങ്ങിയ പോലീസുകാര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: 28 പേര്‍ക്ക് പരിക്ക്

'സഭയെ വിരട്ടണ്ട, മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് മാറില്ല': പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ദീപിക

'സഭയെ വിരട്ടണ്ട, മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് മാറില്ല': പി സി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് ദീപിക

പകല്‍ റെക്കോര്‍ഡ് ചൂട്; സംസ്ഥാനത്ത് വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പകല്‍ റെക്കോര്‍ഡ് ചൂട്; സംസ്ഥാനത്ത് വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്ക്: ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മരണകാരണം തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്ക്: ശ്രീനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്