
തിരുവനന്തപുരം: പ്രളയശേഷം നവകേരളനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ക്രൗഡ് ഫണ്ടിങ് പരാജയമെന്ന് വിലയിരുത്തല്‍. ഇതുവരെ വളരെ തുഛമായ സഹായധനം മാത്രമാണ് ഇതുവരെ ഇവിടെ ലഭിച്ചത്. എന്നാല്‍, ഇതുവരെ മികച്ച പ്രതികരണമാണ് ക്രൗഡ് ഫണ്ടിങ്ങിന് ലഭിക്കുന്നതെന്നും വരും ദിനങ്ങളില്‍ കൂടുതല്‍ പണം ലഭിക്കുമെന്നുമാണ് സര്‍ക്കാരിന്റെ അവകാശവാദം.
പ്രളയത്തില്‍ തകര്‍ന്ന് പൊതുസ്ഥാപനങ്ങള്‍ വീടുകള്‍ ജീവനോപാധികള്‍ എന്നിവയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംങ് പോര്‍ട്ടലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ കന്നുകാലികള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങളും നഷ്ടപെട്ടവര്‍ക്ക് ജീവനോപാധികള്‍ ലഭിക്കുന്നതിനും മുന്‍ഗണന നല്‍കിയിരുന്നു. അതേസമയം, ഇതിന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മിക്ക സ്കൂളുകള്‍ക്കും പുതുക്കി പണിയുന്നതിനായി ഒറ്റ രൂപ പോലും ലഭിച്ചില്ലെന്ന് പോര്‍ട്ടല്‍ നോക്കിയാല്‍ വ്യക്തമാകും. ആലപ്പുഴയിലെ വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് 42 ലക്ഷം രൂപയാണ് വേണ്ടത്. എന്നാല്‍, ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിക്കുന്നത് വെറും 100 രൂപമാത്രമാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, ക്രൗഡ് ഫണ്ടിങ്ങിനെ നല്ല പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നത്. ഭാവിയില്‍ മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പ്രചരണം കുറഞ്ഞതും സാലറി ചലഞ്ച് പോലുള്ള പണപിരിവ് രീതികളുമാണ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തുന്നത്.






