തിരുവനന്തപുരം: എന്‍.ഡി.എ ബന്ധം അവസാനിപ്പിച്ച സി.കെ ജാനു എല്‍.ഡി.എഫിലേക്ക്. മുന്നണിയില്‍ ഘടകകഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.കെ ജാനു എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് കത്ത് നല്കി. എ.കെ.ജി സെന്ററില്‍ നേരിട്ട് എത്തിയാണ് ജാനു കത്ത് നല്‍കിയത്. പുറത്ത് നിന്ന് പിന്തുണ നല്കാന് ആവശ്യപ്പെട്ടാല്‍ അക്കാര്യം പാര്‍ട്ടി ചര്‍ച്ച് ചെയ്ത് തീരുമാനിക്കുമെന്ന് സി.കെ ജനു അറിയിച്ചു. മുന്നണി പ്രവേശനത്തിന് മുഖ്യ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ജാനു വ്യക്തമാക്കി.
എന്‍.ഡി.എ വിട്ട ശേഷം സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭ എല്‍.ഡി.എഫുമായി മൂന്ന് തവണ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി എ.കെ ബാലന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവരുമായാണ് ജാനു ചര്‍ച്ച നടത്തിയത്. എല്‍.ഡി.എഫില്‍ കക്ഷിയാക്കണമെന്നും നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാധിനിത്യം നല്‍കണമെന്നും സി.കെ ജാനു ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം സി.കെ ജനുവിനെ വയനാട് മത്സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. പാര്‍ട്ടി സീറ്റില്‍ ജാനുവിനെ മത്സരിപ്പിക്കുന്നതില്‍ സി.പി.ഐയ്ക്ക് എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.






