
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്കാരം (2019 IMOTY) നവംബറില്‍ വില്‍പ്പനയ്ക്കു വന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 സ്വന്തമാക്കി. റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്ന ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളില്‍ ഒന്നാണ് ഇന്റര്‍സെപ്റ്റര്‍ 650.
കഴിഞ്ഞവര്‍ഷം കെടിഎം 390 ഡ്യൂക്കായിരുന്നു മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തമാക്കിയത്. ഇന്റര്‍സെപ്റ്റര്‍, ഈ വര്‍ഷം വിപണിയില്‍ അവതരിച്ച 12 ബൈക്കുകളോട് IMOTY പുരസ്കാരത്തിനായി മത്സരിച്ചു. ഹീറോ എക്സ്ട്രീം 200R, ടിവിഎസ് അപാച്ചെ RTR 160 4V, യമഹ R15 V3, ടിവിഎസ് അപാച്ചെ RR 310, ബിഎംഡബ്ല്യു G310 R, ബിഎംഡബ്ല്യു G310 GS, ഹോണ്ട CBR650F, സുസുക്കി V-സ്ട്രോം 650 XT, സുസുക്കി GSX-S750, ട്രയംഫ് ടൈഗര്‍ 800, SWM സൂപ്പര്‍ഡ്യൂവല്‍ T ബൈക്കുകള്‍ ഇന്റര്‍സെപ്റ്ററിന് മുന്നിൽ കീഴടങ്ങി.
പതിനാറ് ഓട്ടോ ജേര്‍ണലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക പാനലാണ് IMOTY 2019 പുരസ്കാരം പ്രഖ്യാപിച്ചത്. 2,122 mm നീളവും 1,165 mm വീതിയും 789 mm ഉയരവും ഇന്റര്‍സെപ്റ്റര്‍ 650 -ക്കുണ്ട്. ഇന്ധനശേഷി 13.7 ലിറ്റര്‍. ഭാരം 202 കിലോയും. 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന് 47 bhp കരുത്തും 52 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിംഗ് സംവിധാനവും എഞ്ചിനിലുണ്ട്.






