
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. 10 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കുന്നത്. ബാങ്ക് യൂണിയന് ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് എല്ലാ ഇടപാടുകളെയും ബാധിക്കും. പണിമുടക്ക് പൂര്‍ണ്ണമായിരിക്കുമെന്നും എല്ലാ പൊതുമേഖലാ-ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കുമെന്നും യൂണിയന് ഐക്യവേദി അവകാശപ്പെടുന്നു.
ഇത്തരത്തില്‍ ഒരു പണിമുടക്കുകൊണ്ട് സര്‍ക്കാരിന്റെ നിലപാട് മാറില്ല എന്ന് അറിയാമെങ്കിലും പ്രശ്നത്തിന്റെയും പ്രതിഷേധത്തിന്റെയും തീവ്രത കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധപെടുത്താനാകുമെന്ന് യൂണിയനുകള്‍ കണക്കുകൂട്ടുന്നു.
വെള്ളയാഴ്ചയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. വെളളിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ തിങ്കളാഴ്ച മാത്രമാണ് ബാങ്ക് പ്രവര്‍ത്തിച്ചത്. ഇന്നലെ ക്രിസ്തുമസ് പ്രമാണിച്ച് ബാങ്ക് അവധിയായിരുന്ന. തുടര്‍ച്ചയായ രണ്ടു ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നത് എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്.






