
കൊപ്പം പട്ടാമ്പി മേഖലയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പ്രം വെളുത്തൂർതൊടി അബുവിന്റെ മകൻ അഷറഫ് (42) ആണ് മരിച്ചത്.
സംഭവസമയത്ത് അഷറഫിന്റെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയിൽ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് വിവരം. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്.
മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് ഡ്രൈവർ വളാഞ്ചേരി സ്വദേശി സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുത്ത് റോഡരികിൽ നിർത്തിയിരിക്കുകയായിരുന്നു. ഈ വാഹനത്തിലാണ് അഷറഫും സഹോദരൻ മുസ്തഫയും ഉണ്ടായിരുന്നത്.






