
കൊച്ചി: സ്ത്രീകള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ശുദ്ധീകലശം നടത്തിയതിലൂടെ ശബരിമല തന്ത്രി നടത്തിയത് ഭരണഘടനയ്ക്കെതിരായ കുറ്റ കൃത്യമെന്ന് സണ്ണി എം കപിക്കാട്. തന്ത്രി ഭരണഘടനയ്ക്ക് മുകളിലല്ലെന്നും അയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ശുദ്ധീകലശം നിയമം മൂലം നിരോധിച്ച അയിത്തത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണെന്നും പറഞ്ഞു.
അയിത്തം തുടര്‍ന്നുകൊണ്ടു പോവുകയാണെങ്കില്‍ കൂട്ടത്തോടെ സ്ത്രീകള്‍ അങ്ങോട്ട് പ്രവേശിക്കേണ്ടി വരും. ബിന്ദുവിനും കനകദുര്ഗയക്കുമുള്ള സുരക്ഷ നിര്‍വ്വഹിക്കേണ്ടത് പൊതു സമൂഹത്തിന്റെ കൂടി ചുമതലയാണെന്നും ഇത്രയൂം നാള് തുടര്‍ന്ന നിശബ്ദത ഇനി ഇക്കാര്യത്തില്‍ പാടില്ലെന്നും പറഞ്ഞു. ഇതിനു മുന്‍പ് ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ക്കും അവരുടെ കുടുംബത്തിനും നേരെ ആക്രമണം നടന്നിരുന്നു. ഇനിയത് പാടില്ല.
ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നതില്‍ ബിന്ദുവും കനകദുര്‍ഗയും സര്‍ക്കാരും അഭിനന്ദനം അര്‍ഹിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ അതിനെ തുടര്‍ന്ന് നട അടച്ചത് മൂലം ബ്രാഹ്മണ്യത്തിന്റെ തിരിച്ചു വരവാണെന്നും പറഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് ബിന്ദുവും കനകദുര്‍ഗയും മല ചവിട്ടിയത്. തുടര്‍ന്ന് ശുദ്ധിക്രിയകള്‍ക്കായി നട അടച്ചിടുകയും ചെയ്തിരുന്നു. നട അടച്ചത് കോടതി വിധിയുടെ ലംഘനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു.






