പാറ്റ്ന: ബീഹാറില്‍ പശുക്കടത്ത് ആരോപിച്ച് വൃദ്ധനെ തല്ലിക്കൊന്നു. കാബൂള്‍ മിയാന്‍ (55) എന്നയാളെയാണ് മുന്നോറോളം പേരടങ്ങുന്ന അക്രമി സംഘം മര്‍ദ്ദിച്ചു കൊന്നത്. ഡിസംബര്‍ 29ന് നടന്ന സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. പശുക്കടത്ത് ആരോപിച്ച് മിയാനെ ആക്രമിക്കുകയും മര്‍ദ്ദിച്ച് കൊല്ലുകയുമായിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
മുന്‍ ഗ്രാമമുഖ്യനായ കാബൂള്‍ മിയാന്‍ തനിക്ക് മോഷ്ടിക്കേണ്ട കാര്യമില്ലെന്നും ഉപദ്രവിക്കരുതെന്നും കേണുപറഞ്ഞിട്ടും അക്രമികള്‍ ചെവിക്കൊണ്ടില്ല. കൊല്ലാന്‍ ലക്ഷ്യമിട്ട് തന്നെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളെ അറിയുന്നവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. അരാരിയ സബ് ഡിവിഷണല്‍ ഓഫീസര്‍ കെ.പി സിങ് അറിയിച്ചതാണിക്കാര്യം.






