കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച് ഒളിത്താവളങ്ങൾ മാറിക്കൊണ്ടിരുന്ന അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയത് അഡ്വക്കേറ്റ് ഡെലീറ്റ ടൈറ്റസിന്റെ ഫ്ലാറ്റിൽ നിന്ന് . ആയങ്കിയെ ഒളിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നും കീഴടങ്ങാനായാണ് എത്തിയതെന്നും അഡ്വക്കേറ്റ് പറയുന്നു. ഇന്ന് രാവിലെ കീഴടങ്ങുമായിരുന്നു എന്നും എന്നാൽ അതിനു മുമ്പ് തന്നെ പൊലീസ് എത്തി പിടികൂടുകയായിരുന്നുവെന്നും അഡ്വക്കേറ്റ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഒളിത്താവളം പൊലീസിനു മനസ്സിലായി എന്നറഞ്ഞതോടെ പയ്യന്നൂരിലേക്ക് നടത്തിയ ഓട്ടോ യാത്രയാണ് ആയങ്കി വലയിലാവാൻ കാരണമായത്. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ചു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചു. ഈ സമയം കാറുമായി എത്തിയ സുഹൃത്തിനൊപ്പം ആയങ്കി അഡ്വക്കേറ്റിന്റെ വീട്ടിലേക്ക് പോയി. എന്നാൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉണർന്നു പ്രവർത്തിച്ച പൊലീസ് കാറിന്റെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആയങ്കിയിലേക്ക് എത്തുകയായിരുന്നു.
അമിത ആത്മവിശ്വാസവുമായി ആഭ്യന്തരമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച ആയങ്കി കീഴടങ്ങുന്നതിനു മുമ്പ് പൊലീസിന്റെ വലയിലാവുമെന്ന് പ്രതീക്ഷിച്ചിരിക്കില്ല. എന്നാൽ വെല്ലുവിളി ഏറ്റെടുത്ത പൊലീസ് കൃത്യമായി തന്നെ പ്രവർത്തിച്ചു. അതേസമയം താൻ പൊലീസിനെ വെല്ലുവിളിച്ചിട്ടില്ല എന്നും ന്യായമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും ആയങ്കി പറഞ്ഞു.

Comments