തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലുമായി കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നു. പ്രതികൂല കാലാവസ്ഥയാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. കാണാതായവർക്കായുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
അതേസമയം, രാമേശ്വരം ഭാഗത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കണമെന്നാണ് വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ കുടുംബത്തിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുടെ ആശ്വാസ വാക്കുകളല്ല തങ്ങൾക്ക് വേണ്ടതെന്നും കടൽമക്കളെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുടുംബം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ ഷിജിനായി സ്‌കൂബ സംഘത്തിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളെയും പൂർണ്ണമായി ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പരിശോധന പുരോഗമിക്കുന്നത്. ഇതിനിടയിൽ, നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചിലിനായി നാവികസേനാ സംഘവും സ്ഥലത്തെത്തി. പരിശോധനയ്ക്ക് നേവി എത്തിയ സാഹചര്യത്തിൽ തൽക്കാലം നിരാഹാര സമരത്തിലേക്ക് കടക്കുന്നില്ലെന്ന് ഗൗതമിന്റെ അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.
നീണ്ടകരയിൽ രക്ഷാദൗത്യത്തിനായി ഇന്ത്യൻ നാവികസേനയുടെ 'കൽപേനി' കപ്പൽ എത്തിയിട്ടുണ്ട്. പ്രത്യേക ഡൈവിംഗ് സംഘവും കപ്പലിൽ സജ്ജമാണ്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പൽ നിലവിൽ നീണ്ടകരയിൽ നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെയായി നങ്കൂരമിട്ടിരിക്കുകയാണ്. ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം നിർണ്ണയിക്കുന്നതിനായി മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവുമായി നേവി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലിന് സമീപത്തായി മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടും നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇവർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ഡൈവിംഗ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. തൊഴിലാളികളെ കാണാതായതിൽ ഗൗരവത്തോടെയുള്ള ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും തിരച്ചിലിനായി ഒരു സംവിധാനവും സർക്കാർ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സർക്കാർ മത്സ്യത്തൊഴിലാളികളോട് വലിയ അനീതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ വിഷയത്തിൽ തങ്ങൾ കാര്യം പറയുമ്പോൾ ബിജെപിയും കോൺഗ്രസും ചേർന്ന് സൈബറിടങ്ങളിൽ ആസൂത്രിതമായ ആക്രമണം നടത്തുകയാണെന്നും വി. ശിവൻകുട്ടി ആരോപിച്ചു. ഓരോരുത്തർക്കുമുള്ള മറുപടികൾ നൽകാനായി പ്രത്യേക സംഘങ്ങളെ തന്നെ എതിരാളികൾ തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

Comments