
സുസുക്കി ഹയബൂസയുടെ പുത്തൻ വകഭേദമായ 2019 സുസുക്കി ഹയബൂസ ഇന്ത്യൻ വിപണിയിലെത്തി. 13.74 ലക്ഷം രൂപയാണ് വിപണി വില. രണ്ട് നിറങ്ങളിലാണ് പുതിയ ഹയബൂസയെ എത്തിക്കുന്നത്.
പുത്തൻ ഹയബൂസയെ നിർമ്മാതക്കളായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL) ആണ് വിപണിക്ക് പരിചയപ്പെടുത്തിയത്.
യൂറോപ്പിൽ നിന്ന് 2018 ഡിസംബർ 31 -ഓടെ ഹയബൂസ വിടവാങ്ങിയതിന് ശേഷമാണ് 2019 സുസുക്കി ഹയബൂസ ഇന്ത്യയിൽ എത്തുന്നത്. മെറ്റാലിക് ഓർട്ട് ഗ്രേയ്, ഗ്ലാസ്സ് സ്പാർക്കിൾ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് മോഡൽ എത്തുന്നത്. ബോഡി ഗ്രാഫിക്സിലും ബൂസ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
നിലവിലെ ഹയബൂസയ്ക്ക് 2.7 സെക്കൻഡിൽ 0 മുതൽ 100 വേഗത്തിൽ പായാനാകും. മണിക്കൂറിൽ 299 കിലോമീറ്ററാണ് പരമാവധി വേഗത. നിലവിൽ സുസുക്കി GSX-1300R എന്ന പേരിലും ഹയബൂസ അറിയപ്പെടുന്നു.
1340 സിസി ശേഷിയുള്ള നാല് സിലിണ്ടർ ഇന്‍ലൈന്‍ എഞ്ചിനാണുള്ളത്. ഇതിന് 197 bhp കരുത്തും 155 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും.






