
ആധാറുമായി ഡ്രൈവിംങ് ലൈസന്‍സ് ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിയമം ഉടന്‍ കൊണ്ടു വരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍പ്രസാദ് വ്യക്തമാക്കി. 106-മത് ശാസ്ത്ര കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഡ്രൈവിംങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിച്ചാല്‍, ഒരാള്‍ക്ക് സ്വന്തം പേരുമാറ്റാനായാലും കൃഷ്ണമണിയുടേതുള്പ്പെടെയുള്ള വ്യക്തിവിവരങ്ങളോ, വിരലടയാളമോ മാറ്റാനാവില്ല.
അപകടമുണ്ടാക്കിയ ഒരാള്‍ക്ക് ഇപ്പോള്‍ സ്ഥലത്തു നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാം. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് കിട്ടാനും പ്രയാസമില്ല. ഇതുകാരണം അയാള്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുകയാണ്.
മറ്റൊരു ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ നേരത്തേ ലൈസന്‍സ് ഉണ്ടായിരുന്ന കാര്യം കംപ്യൂട്ടറില്‍ തെളിയുമെന്നും ആധാറുമായി ലൈസന്‍സ് ബന്ധിപ്പിക്കുന്നതിന്റെ പ്രയോജനങ്ങള്‍ വിശദീകരിച്ചു കൊണ്ട് മന്ത്രി വ്യക്തമാക്കി.






