കൊച്ചി: ഏഴ് വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയനായ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സെന്റട്രല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്.
എറണാകുളം മുല്ലപ്പറമ്പില്‍ കുടുംബാംഗമാണ് ജോസഫ്. ക്ലിന്റിന് ഒരു സ്മാരകം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്. മൃതദേഹം മഞ്ഞുമലിലെ ഭാര്യാഗൃഹത്തിലേക്ക് കൊണ്ടുപോകും. പിന്നീട് എറണാകുളം ഗവ. മെഡിക്കല്‍ കോളജിന് കൈമാറും.

രണ്ട് വയസില്‍ ചിത്രരചന തുടങ്ങിയ ക്ലിന്റ് കുറഞ്ഞ ജീവിതകാലം കൊണ്ട് ഏവരേയും അത്ഭുതപ്പെടുത്തിയ ബാലനാണ്. രണ്ട് വയസിനുള്ളില്‍ മലയാളവും നാല് വയസില്‍ ഇംഗ്ലീഷും പഠിച്ച ക്ലിന്റ് വായിച്ചും പറഞ്ഞും കേട്ടറിഞ്ഞ കഥാ സന്ദര്‍ഭങ്ങളാണ് ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്.
ക്ലിന്റിന്റെ ജീവിതകഥ രണ്ട് വര്‍ഷം മുമ്പ് സിനിമയായിരുന്നു. ഹരികുമാര്‍ സംവിധാനം ചെയ്ത് 2017 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ തൃശൂര്‍ സ്വദേശിയായ അലോക് എന്ന കുട്ടിയാണ് €ിന്റ് ആയി അഭിനയിച്ചത്. പിതാവ് തോമസ് ജോസഫായി ഉണ്ണി മുകുന്ദനും അമ്മ ചിന്നമ്മയായി റിമ കല്ലിങ്കലും വേഷമിട്ടു.

Comments