
മാരുതിയുടെ ബലേനൊ മുഖം മിനുക്കി എത്താനൊരുങ്ങുന്നു. ജനുവരി 29-ന് നിരത്തിലിറങ്ങുമെന്ന് അഭ്യൂഹമുള്ള ഈ വാഹനത്തിന്റെ ബുക്കിംങ് ആരംഭിച്ചിരിക്കുകയാണെന്നാണ് ഓട്ടോമൊബൈല്‍ ന്യൂസ് പോര്‍ട്ടലായ ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുഖം മിനുക്കിയെത്തുന്ന ബലേനൊയില്‍ എല്‍ഇഡി ഹെഡ്ലാമ്പും ഫോഗ് ലാമ്പുമായിരിക്കും മറ്റൊരു പ്രത്യേകത. നിലവില്‍ സാധാരണ മോഡലില്‍ ഹാലജന്‍ ഹെഡ്ലാമ്പാണ് നല്‍കുന്നത്. ടോപ്പ് വേരിയന്റായ ആല്‍ഫയില്‍ മാത്രമാണ് പ്രൊജക്ഷന് ഹെഡ്ലാമ്പ് നല്‍കിയിട്ടുള്ളത്.
കൂടുതല്‍ കരുത്തുറ്റ സുരക്ഷാ സംവിധാനവും പുതിയ ബലേനൊയില്‍ ഒരുക്കുന്നുണ്ട്. പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് പുതുതായി നല്‍കുക. എബിഎസ്, ഇബിഡി, ഡുവല്‍ എയര്‍ബാഗ് ബലേനൊയുടെ സ്റ്റാന്റേഡ് ഫീച്ചറാണ്.
നിലവില്‍ ബലേനൊയിക്ക് കരുത്ത് പകരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെ തുടരും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം പെട്രോള്‍ മോഡലില്‍ സിവിടി ഗിയര്‍ബോക്സും നല്‍കിയിട്ടുണ്ട്.
പുറംമോടിയില്‍ മാത്രം മാറ്റം വരുത്തിയാണ് പുതിയ ബലേനൊ നിരത്തിലെത്തിക്കുന്നത്. പുതിയ ബമ്പറും പിന്‍വശത്തെ ഡിസൈനുമായിരിക്കും രണ്ടാംതലമുറ ബലേനൊയിലെ പ്രധാനമാറ്റം. ഇതിനൊപ്പം കൂടുതല്‍ സ്പോര്‍ട്ടി ഭാവം നല്‍കുന്നതിനായി പുതിയ അലോയിയും ഇതില്‍ നല്‍കിയേക്കും.






