
തിരുവനന്തപുരം: നടയടച്ചതിനെത്തുടര്ന്നു ശബരിമലസമരത്തിനു പുതിയ രൂപവും ഭാവവും നല്‍കുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ തിരുവനന്തപുരം പുത്തരിക്കണ്ടം െമെതാനത്തു നടത്തിയ അയ്യപ്പഭക്തസംഗമത്തിന്റെ തലേദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന് മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചത് വിവാദമാകുന്നു. തിരുവനന്തപുരത്ത് ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികത്തിനായി എത്തിയ അമൃതാനന്ദമയിയെ ശനിയാഴ്ച രാത്രിയാണ് മന്ത്രി കാണാനെത്തിയത്്.
തിരുവനന്തപുരത്തെ െകെമനത്തെ ആശ്രമത്തിലെത്തി നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കാരിനെതിരെ ഒന്നും പറയരുതെന്ന അഭ്യര്‍ഥനയുമായാണ് കടകംപള്ളി എത്തിയതെന്നു പറയപ്പെടുന്നു. പ്രസംഗത്തില്‍ സര്‍ക്കാരിനെ അമൃതാനന്ദമയി വിമര്‍ശിച്ചില്ലെങ്കിലും ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കുന്നതിനെതിരേ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഏതു ക്ഷേത്രത്തിലായാലും പോകുന്നവര്‍ അവിടുത്തെ ആചാരങ്ങള്‍ പാലിക്കണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും ശരിയായി പാലിച്ചില്ലെങ്കില്‍ ക്ഷേത്രാന്തരീക്ഷം നശിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
എന്നാല്‍ നേരത്തേ സംഘപരിവാര്‍ നടത്തുന്ന പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്നലെ അയ്യപ്പഭക്തസംഗമത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെ സഹോദരന് ഭരത്ഭൂഷണ് ഭക്തരോടു മാപ്പിരന്ന് വേദിയിലെത്തി. സഹോദരിക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തു. ''കനകദുര്‍ഗ ശബരിമല കയറിയതില്‍ ഞാന്‍ മാപ്പുചോദിക്കുന്നു. തിരികെയെത്തി കനകദുര്‍ഗ ഭര്തൃമാതാവിനെയാണ് മര്‍ദ്ദിച്ചത്.
ജോലി ലഭിച്ചശേഷം സ്വന്തം അമ്മയെ തിരിഞ്ഞുപോലും നോക്കാത്ത സഹോദരിയെ വീട്ടില്‍ കയറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന് 51 എന്ന സംഖ്യയോടു പ്രത്യേക മതയുണ്ടെന്ന പരിഹാസവുമായി മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സുപ്രീം കോടതിയില്‍ കള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച സര്‍ക്കാരിന് അമ്പത്തൊന്നിനോടുള്ള മമതയെപ്പറ്റി പ്രത്യേകം പറയുന്നില്ലെന്നു കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ശരീരത്തിലേറ്റ വെട്ടുകളുടെ എണ്ണം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ വിശ്വാസികളായ ഒരു യുവതിയും കയറിയിട്ടില്ല. ഇനിയും നിസംഗരായിരിക്കരുത്. അധര്മ്മമില്ലാതാക്കാനുള്ള അവതാരമാണ് നമ്മുടെ ഇപ്പോഴത്തെ അറിവ്. പ്രാര്‍ഥനയും ദര്‍ശനവും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്തവരാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്. ഭരണഘടനയില്‍ ന്യൂനപക്ഷത്തിനുള്ള അവകാശമെങ്കിലും ഭൂരിപക്ഷത്തിനു വേണം. അതു മൗലികാവകാശത്തില്‍ എഴുതിച്ചേര്‍ക്കണമെന്നും അയ്യപ്പജ്യോതിയാണോ വനിതാമതിലാണോ വലുതെന്ന് വിശ്വാസികള്‍ 2019-ല്‍ തെളിയിക്കണം. ഈ അവസരം പാഴാക്കരുതെന്നും സെന്‍കുമാര്‍ പറഞ്ഞു.






