ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ മറ്റൊരു മോഡൽകൂടി ഇന്ത്യയിലേക്ക് എത്തുന്നു. ഫെബ്രുവരി ഏഴിന് സ്പോര്‍ട്സ് കാര്‍ ശ്രേണിയിലെത്തിക്കുന്ന ലംബോര്‍ഗിനിയുടെ 'ഹുറാകാന് ഇവോ' സ്പോര്‍ട്സ് കാര്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
മുന്‍ മോഡലായ ഹുറാകാന്റെ പരിഷ്കരിച്ച പതിപ്പാണിത്. മോഡലിന്റെ വില ഫെബ്രുവരി നാലിനായിരിക്കും കമ്പനി പ്രഖ്യാപിക്കുക. മുന്‍ഗാമിക്ക് ഇന്ത്യയില്‍ വില 3.43 കോടിയായിരുന്നു.
ഇറ്റാലിയന്‍ കമ്പനി രണ്ടുവര്‍ഷം മുമ്പാണ് ഹുറാകാന് പെര്‍ഫോര്‍മറെ ഇന്ത്യയില്‍ കൊണ്ടുവന്നത്. പെര്ഫോര്മറിലെ അതേ എന്ജിന് തന്നെയാണ് ഇവോയില്‍ ഉള്ളത്.
5.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണിത്. 640 ബി.എച്ച്. പി. കരുത്ത് നല്കുന്ന ഈ എന്‍ജിന്റെ പരമാവധി ടോര്‍ക് 600 എന്‍.എമ്മാണ.

2.9 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗമെടുക്കാന്‍ വേണ്ടത്. ഒന്‍പതു സെക്കന്‍ഡുകൊണ്ട് 200 കിലോമീറ്റര്‍ വേഗമെടുക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. പരമാവധി വേഗം 323 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.
സെന്‍ട്രല്‍ കണ്‍സോളില്‍ 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീനുണ്ട്. ക്ലൈമെറ്റ് കണ്ട്രോള് മുതല്‍ അഡ്വാന്‍സ്ഡ് വോയ്സ് കമാന്‍ഡ് സംവിധാനവും ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ലഭ്യമാണ്. ഹുറാകാന് ഇവോ ലംബോര്‍ഗിനിയുടെ പുതിയ ഷാസിയിലാണ് ഒരുങ്ങുന്നത്.
ലംബോര്‍ഗിനി ഡൈനാമിക്ക വെയ്കോലോ ഇന്റഗ്രേറ്റ (എല്‍.ഡി.വി.ഐ.) എന്നാണ് അറിയപ്പെടുന്നത്. കുലുക്കം, വേഗം, ഡ്രൈവറുടെ ഡ്രൈവിങ് രീതി എന്നിവ നിരീക്ഷിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.

Comments