
രാജ്യാന്തര വിപണിയിലെ സൂപ്പര്‍ഹിറ്റ് വാഹനമായ കിക്സ് ഇന്ത്യയിലെത്തുന്നു. രാജ്യാന്തര മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ വലിപ്പത്തോടെയാണ് ഇന്ത്യയിലേക്കുള്ള കിക്സിന്റെ വരവ്. നിസ്സാന്റെ വി പ്ലാറ്റ്ഫോമിനു പകരം ഫ്രഞ്ച് പങ്കാളിയായ റെനോയുടെ എം സീറോ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇന്ത്യയിലെ കിക്സിന് അടിത്തറയാവുന്നത്.
രണ്ടു വകഭേദങ്ങളില്‍ ലഭിക്കുന്ന കിക്സിന്റെ പെട്രോള്‍ പതിപ്പിന് 9.55 ലക്ഷം രൂപ മുതല്‍ 10.95 ലക്ഷം രൂപ വരെയും, നാലു വകഭേദങ്ങളില്‍ ലഭിക്കുന്ന ഡീസല്‍ പതിപ്പിന് 10.85 ലക്ഷം മുതല്‍ 14.65 ലക്ഷം വരെയുമാണ് എക്സ് ഷോറൂം വില. പുറത്തിറക്കലിന് മുന്നോടിയായി കിക്സിന്റെ ബുക്കിങ്ങുകള്‍ കമ്പനി നേരത്തെ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. 4,384 എം എം നീളവും 1,813 എം എം വീതിയും 1,656 എം എം ഉയരവും 2,673 എം എം വീല്ബേസുമുണ്ടാകും.
1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് കിക്സിന് കരുത്തേകുന്നത്. 110 ബിഎച്ച്പിയോളം കരുത്തും 240 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഡീസല്‍ എന്ജിന് കൂട്ട് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്. 106 ബി എച്ച് പി കരുത്തും 142 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുന്ന പെട്രോള്‍ എന്‍ജിനൊപ്പമുള്ളത് അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്.
എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്ലാംപ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപ്, കോര്‍ണറിങ് അസിസ്റ്റുള്ള ഫോഗ്ലാംപുകള്, 17 ഇഞ്ച് അലോയ് വീലുകള്‍, റാപ് എറൗണ്ട് ടെയില്‍ ലാംപ് എന്നിവ കിക്സിന്റെ വിവിധ മോഡലുകളിലുണ്ട്. കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്ഫോടൈന്മെന്റ് സിസ്റ്റം, നിസാന്‍ ഇന്റലിജെന്റ് കണക്റ്റ്വിറ്റി എന്നിവയുമുണ്ട്.






