
ഡര്ബന്: ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയ പാക്ക് ക്രിക്കറ്റ് ടീം നായകന് സര്‍ഫ്രാസ് അഹമ്മദിന് നാല് മത്സരങ്ങളില്‍ വിലക്ക്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന നാലാം മത്സരത്തില്‍ നിന്ന് സര്‍ഫ്രാസിനെ ഒഴിവാക്കി. പകരം ഷോയ്ബ് മാലിക്ക് ടീമിനെ നയിക്കും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് സര്‍ഫ്രാസ് അഹമ്മദ് വംശീയാധിക്ഷേപം നടത്തിയത്. വിവാദമായതോടെ പാക്ക് നായകന് സര്‍ഫ്രാസ് അഹ്മ്മദ് മാപ്പു പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്വായോയൊണ് കറുത്ത മനുഷ്യാ എന്ന് വിളിച്ച് മത്സരത്തിനിടെ അധിക്ഷേപിച്ചത്. ഇതേതുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സ
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് താരം ട്വീറ്റ് ചെയ്തത്.
ആരെയും മനപൂര്‍വം വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സര്‍ഫറാസ് വ്യക്തമാക്കി. മൈതാനത്ത് മാന്യമായി പെരുമാറാനും എതിരാളികളെ ബഹുമാനിക്കാനും താന്‍ ശ്രദ്ധിക്കുമെന്നും താരം ട്വിറ്ററില്‍ കുറിച്ചു.
മത്സരത്തിന്റെ 37-ാം ഓവറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഷഹീന് അഫ്രീദിയുടെ ഓവറില്‍ പന്ത് ഇന്‍സൈഡ് എഡ്ജില്‍ തട്ടി പുറകിലേക്ക് നീങ്ങി. സിംഗിള്‍ ഓടിയെടുക്കുന്നതിനിടെയാണ് പാക്ക് നായകന് ദക്ഷിണാഫ്രിക്കന്‍ താരത്തെ പ്രകോപിപ്പിക്കാന്‍ വംശീയ അധിക്ഷേപം നടത്തിയത്. കറുത്ത മനുഷ്യാ.. നിന്റെ അമ്മ എവിടെ പോയാണ് പ്രാര്‍ത്ഥിച്ചത്.. അവരോട് എന്ത് പ്രാര്‍ത്ഥിക്കാനാണ് പറഞ്ഞത്. എന്നായിരുന്നു സര്‍ഫറാസിന്റെ അധിക്ഷേപം. എന്നാല്‍ ഉറുദുവിലായിരുന്നതിനാല്‍ താരം തിരിച്ച് പ്രതികരിച്ചില്ല. എന്നാല്‍ സ്റ്റംപ് മൈക്ക് വാക്കുകള്‍ പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തായതോടെ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു.






