
വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ചെന്ന കേസില്‍ മുങ്ങിയ കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റിയംഗം ഒ എം ജോര്‍ജ്ജ് പോലീസില്‍ കീഴടങ്ങി. രാവിലെ 10 മണിയോടെ മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി യ്ക്ക് മുമ്പാകെ കീഴടങ്ങുകയായിരുന്നു. സംഭവം വിവാദത്തില്‍ ആയതോടെ നാട്ടില്‍ നിന്നും മുങ്ങിയ ഇയാള്‍ക്ക് വേണ്ടി പോലീസ് കര്‍ണാടകത്തില്‍ തെരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഇന്ന് രാവിലെ നാടകീയമായി മകനോടൊപ്പം എത്തി ജോര്‍ജ്ജ് കീഴടങ്ങിയത്.
കര്‍ണാടകത്തിലേക്ക് മുങ്ങിയ ജോര്‍ജ്ജിന് വേണ്ടി പോലീസ് കാര്യമായ തെരച്ചില്‍ നടത്തുന്നില്ലെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ ജോര്‍ജ്ജ് കര്‍ണ്ണാടകത്തില്‍ എവിടെയോ ഉണ്ടെന്നും വീട്ടുകാര്‍ക്ക് ഈ വിവരം അറിയാമെന്നും പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ ജോര്‍ജ്ജിനെതിരേ പോലീസ് കാര്യമായ നീക്കം നടത്തുന്നില്ലെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ കീഴടങ്ങിയില്ലെങ്കില്‍ ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഇയാളെ അറിയിക്കുകയും ഇതോടെ സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതെന്നുമാണ് വിവരം.
പോലീസിന് പിടികൊടുക്കാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി കാത്തിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് തന്നെ വിവരം നല്‍കിയതോടെ കീഴടങ്ങുന്നതിലേക്ക് തീരുമാനം എടുക്കുകയായിരുന്നു. ജോര്‍ജ്ജിനെതിരേ പോലീസ് പോക്സോപ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ വയനാട്ടില്‍ നിന്നും ഒളിവില്‍ പോയത്.
സംഭവം വാര്‍ത്തയായതോടെ ഇയാളെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി കെപിസിസി അദ്ധ്യക്ഷന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയായിരുന്നു സംഭവം വാര്‍ത്തയായി മാറിയത്. പിന്നീട് ചൈല്ഡ്ലൈന് ഇടപ്പെട്ട് കേസ് പോലീസിന് കൈമാറുകയായിരുന്നു. ജോര്‍ജ്ജിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ദമ്പതികളുടെ മകളെ പത്താം ക്ളാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ മയക്കുമരുന്ന് നല്കി ബോധം കെടുത്തിയും പണം നല്‍കിയും നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയും തുടര്‍ച്ചയായി ഒന്നര വര്‍ഷത്തോളം പീഡനം തുടര്‍ന്നതായിട്ടാണ് ആരോപണം ഉയര്‍ന്നത്.
ജോര്‍ജ്ജിന്റെ തുടര്‍ച്ചയായ ഉപദ്രവത്തെ തുടര്‍ന്ന് കുട്ടി സ്കൂളില്‍ പോകാതായി. അവധി ദിവസങ്ങളിലും മറ്റും വീടു വൃത്തിയാക്കാനായി ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ സഹായം തേടിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള പെണ്‍കുട്ടിക്ക് വിലയേറിയ വസ്ത്രങ്ങളും മൊബൈല്‍ ഫോണും മറ്റും വാങ്ങി നല്കി. പിന്നീട് പീഡനത്തിന് ഇരയാക്കി. പലപ്പോഴും മയക്കുഗുളികകള്‍ നല്‍കിയാണ് ഉപദ്രവിച്ചിരുന്നതെന്നും വീടിനു പുറത്ത് മറ്റിടങ്ങളിലെത്തിച്ചും പീഢിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങളും സൂചിപ്പിക്കുന്നുണ്ട്.
പ്ളസ് വണ്‍ വരെ പഠനം തുടര്‍ന്നിരുന്ന പെണ്‍കുട്ടി ജോര്‍ജിന്റെ തുടര്‍ച്ചയായ ഉപദ്രവങ്ങളെത്തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായതോടെയാണ് സ്കൂളില്‍ പോകാതായതെന്ന് പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നുണ്ട്. പലപ്പോഴും മയക്കുഗുളികകള്‍ നല്‍കിയാണ് ഉപദ്രവിച്ചിരുന്നതെന്നും വീടിനു പുറത്ത് മറ്റിടങ്ങളിലെത്തിച്ചും പീഢിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങളും സൂചിപ്പിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് ജോര്‍ജ് വാങ്ങിനല്‍കിയിരുന്ന ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലുള്ള കോള്‍ റെക്കോര്‍ഡുകളില്‍ ജോര്‍ജ് പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിനുള്ള തെളിവുകളുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിര്‍ഭയ കേന്ദ്രത്തിലാണ് പെണ്‍കുട്ടി ഇപ്പോള്‍.






