
ചില ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ തങ്ങളുടെ രീതിയില്‍ നോച്ചില്ലാ ഡിസ്പ്ലെ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. ഒപ്പോയും ഈ ഗണത്തിലേക്ക് എത്തിയതാണ്. ഏകദേശം 1,000 ഡോളര്‍ വിലയിട്ട്, മുഴുവന്‍ ഡിസ്പ്ലെയുമായി പുറത്തിറക്കിയ മോഡലാണ് ഒപ്പോ ഫൈന്‍ഡ് X. ഇതിന്റെ ഓലെഡ് സ്ക്രീന്‍ നോച്ചില്ലാതെ നിര്‍മിച്ചതാണ്. എന്നാല്‍, ഈ മോട്ടോറൈസ്ഡ് ക്യാമറാ പരീക്ഷണം എത്ര ഗൗരവത്തിലെടുക്കണം എന്നാണ് ടെക് വിദഗ്ദ്ധര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
ഒപ്പോയുടെ തീരുമാനം ഫൈന്‍ഡ് Xല്‍ പുറത്തേക്കു തള്ളിവരുന്ന (pop-out) മോട്ടൊറൈസ്ഡ് ക്യാമറ പരീക്ഷിക്കാനായിരുന്നു. ക്യാമറ ആവശ്യമുള്ളപ്പോള്‍ വരുത്താം. സൂക്ഷ്മ ചലനത്തോടെയാണ് ക്യാമറ പുറത്തെത്തുന്നത്. ക്യാമറാ ആപ്പില്‍ നിന്നു മാറുമ്പോള്‍ പോപ്-ഔട്ട് ക്യാമറയും വലിഞ്ഞു പോകും. ക്യാമറയുടെ ചലനങ്ങളെല്ലാം സുഗമവും സൗമ്യവും ആകര്‍ഷകവുമാണ്. ഐഫോണ്‍ Xന് നോച് ഉണ്ട് പക്ഷേ, വാട്ടര്‍ റെസിസ്റ്റന്‍സ് റെയ്റ്റിങ് IP67 ആണ്. എന്നാല്‍ ഫൈന്‍ഡ് Xന്റെ പോപ്-ഔട്ട് ക്യാമറാ അറയിലേക്ക് വെള്ളം വീണാല്‍ എന്തു സംഭവിക്കുമെന്ന് ഒപ്പോ വിശദീകരിച്ചിട്ടില്ല.
ക്യാമറാ അറയില്‍ സൂക്ഷ്മമായ മണല്‍ തരികളും പൊടിയും മറ്റും കയറി അടയുമോ എന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ ക്യാമറ പുറത്തെത്താന്‍ ഒരു സെക്കന്‍ഡ് സമയം എടുക്കുന്നുണ്ട്. കാലക്രമത്തില്‍ ഈ സമയം വര്‍ദ്ധിച്ചേക്കാം. പോക്കറ്റിലും മറ്റും കിടന്ന് പൊടിയും അഴുക്കും പുരണ്ടും ക്യാമറാ മോട്ടറിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു. ക്യാമറാ സിസ്റ്റം പുറത്തെത്തുമ്പോള്‍ ക്യാമറയ്ക്ക് അല്‍പ്പം വലുപ്പം കൂടുന്നു. ഇത്തരം ഒരു ഫോണിനുള്ള സംരക്ഷണ കെയ്സ് എവിടെയെങ്കിലും ലഭിക്കുമോ എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.






