
ആപ്പിള്‍ ഐഫോണ്‍ എക്സ്ആര്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം. ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മാസ തവണയില്‍ ആപ്പിള്‍ ഐഫോണ്‍ ഇനി സ്വന്തമാക്കാം. മാസം 1,999 രൂപ തവണ വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ക്ക് ഐ ഫോണ്‍ വാങ്ങാം. പഴയ സ്മാര്‍ട്ഫോണ്‍ മാറ്റി വാങ്ങുന്നവര്‍ക്ക് ഡിസ്കൗണ്ട് സൗകര്യവും ഉണ്ട്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ക്യാഷിഫൈ വഴി ഫോണ്‍ മാറ്റി വാങ്ങുന്നവര്‍ക്കാണ് ഡിസ്കൗണ്ട് ലഭിക്കുക. ക്യാഷിഫൈ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. പഴയ ഫോണുകള്‍ക്ക് എത്രയാണ് ഓഫര്‍ വില എന്നത് സംബന്ധിച്ച മുഴുവന്‍ വിവരവും വെബ്സൈറ്റിലുണ്ട്. പഴയ ഗ്യാലക്സി നോട്ട് 8 എക്സ്ചേഞ്ച് ചെയ്താല്‍ 23,450 രൂപ ഡിസ്കൗണ്ടില്‍ ഐഫോണ്‍ എക്സ്ആര്‍ വാങ്ങാം. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വണ്‍പ്ലസ് 5ടിക്ക് 13,700 രൂപ വിലക്കിഴിവില്‍ ഐഫോണ്‍ എക്സ്ആര്‍ വാങ്ങാം.
താല്പര്യമുള്ളവര് ആപ്പിള്‍ അംഗീകൃത സ്റ്റോറില്‍ പോയാല്‍ 5,300 ഡിസ്കൗണ്ടില്‍ പഴയ സ്മാര്‍ട്ഫോണ്‍ മാറ്റി ഐഫോണ്‍ എക്സ്ആര്‍ വാങ്ങാം. ക്യാഷിഫൈ വഴി എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 25,000 രൂപ വരെയുള്ള വിലക്കിഴിവാണ് നല്‍കുന്നത്. ഇതിനുപുറമേ സിറ്റി ബാങ്ക്, ആക്സിസ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് ഉപയോഗിച്ചുളള ഇഎംഐ, നോണ്‍ ഇഎംഐ ഇടപാടുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ആപ്പിളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റെഡിങ്ടണ്, ഇന്‍ഗ്രാം, റാഷി പെരിഫെറല്‍സ് എന്നിവ വഴിയും പഴയ സ്മാര്‍ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്ത് ഐഫോണ്‍ എക്സ്ആര്‍ വാങ്ങാം. ആപ്പിളിന്റെ 2,000 ത്തോളം അംഗീകൃത സ്റ്റോറുകളില്‍ ഈ ഓഫര്‍ ലഭിക്കും.






