
2019 മോഡല്‍ ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, ട്രയംഫ് സ്ട്രീറ്റ് സ്ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്ട്രീറ്റ് ട്വിന്‍ ബൈക്കിന് 7.45 ലക്ഷം രൂപയും സ്ട്രീറ്റ് സ്ക്രാംബ്ലര്‍ മോഡലിന് 8.55 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ഡുകാറ്റി സ്ക്രാംബ്ലര്‍ ഐക്കണ്‍ മോഡലാണ് 2019 സ്ട്രീറ്റ് ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ പ്രധാന എതിരാളി. ഡുകാറ്റി സ്ക്രാംബ്ലര്‍ ഡെസേര്‍ട്ട് സ്ലെഡ് മോട്ടോര്‍സൈക്കിളാണ് 2019 സ്ട്രീറ്റ് സ്ക്രാംബ്ലറിന്റെ എതിരാളി.
പുതിയ അലോയ് വീലുകള്‍ ട്രയംഫ് സ്ട്രീറ്റ് ട്വിന്‍ മോട്ടോര്‍സൈക്കിളിന് പുതുമ നല്കുന്നു. ഇന്ധന ടാങ്കിലെന്ന പോലെ പുതിയ ഗ്രാഫിക്സ് നല്കി സൈഡ് പാനലുകള്‍ പരിഷ്കരിച്ചു. 2019 മോഡല്‍ സ്ട്രീറ്റ് സ്ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിലെ ഇന്ധന ടാങ്കില്‍ പുതിയ 'ട്രയംഫ്' ലോഗോ കാണാം. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പുതിയതാണ്. റോഡ്, റെയ്ന്‍ എന്നീ രണ്ട് പുതിയ റൈഡിംഗ് മോഡുകള്‍ ആണ് സ്ട്രീറ്റ് ട്വിന്‍ മോട്ടോര്‍സൈക്കിളില്‍. സ്ട്രീറ്റ് സ്ക്രാംബ്ലര്‍ മോഡലിന് ഓഫ് റോഡ് മോഡ് കൂടിയുണ്ട്. ഓഫ് റോഡ് മോഡ് സെലക്റ്റ് ചെയ്താല്‍ എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള് എന്നിവ പുതിയ സ്ട്രീറ്റ് സ്ക്രാംബ്ലറില്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കഴിയും.
900 സിസി, 'ഹൈ-ടോര്‍ക്ക്' പാരലല്‍-ട്വിന്‍ എന്ജിന് രണ്ട് മോട്ടോര്‍സൈക്കിളുകളും തുടരുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇപ്പോള്‍ പുതിയതും ഭാരം കുറഞ്ഞതുമായ എന്ജിന് ഘടകങ്ങള്‍ (ക്രാങ്ക്ഷാഫ്റ്റ്, ഡെഡ് ഷാഫ്റ്റുകള്‍, ബാലന്‍സര്‍ ഷാഫ്റ്റുകള്‍, മഗ്നീഷ്യം കാം കവര്‍, ഭാരം കുറഞ്ഞ ക്ലച്ച്) നല്കിയിരിക്കുന്നു. 2019 സ്ട്രീറ്റ് സ്ക്രാംബ്ലറിന്റെ ഹാന്‍ഡില്‍ബാറുകള്‍ 835 എംഎം വീതിയേറിയതാണ്. സ്ട്രീറ്റ് സ്ക്രാംബ്ലര്‍ മോഡലിനും പുതിയ കാര്‍ട്രിഡ്ജ് ടൈപ്പ് ഫ്രണ്ട് ഫോര്‍ക്കുകള്‍ ലഭിച്ചു.






