
ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയുടെ സാന്‍ട്രോ കാര്‍ മടങ്ങി വരുന്നു. ഇതുവരെ 57,000 ബുക്കിങ്ങാണു പുത്തന്‍ 'സാന്‍ട്രോ' വാരിക്കൂട്ടിയതെന്നാണു കണക്കുകള്‍ നല്കുന്ന സൂചന. കഴിഞ്ഞ ഒക്ടോബറില്‍ നിരത്തിലെത്തിയ 2018 സാന്‍ട്രോയ്ക്ക് 4.24 ലക്ഷം മുതല്‍ 6.14 ലക്ഷം രൂപ വരെയാണു വില. 'സാന്‍ട്രോ'യുടെ പ്രതിമാസ ഉല്‍പ്പാദനം നേരത്തെയുള്ള 8,500 യൂണിറ്റില്‍ നിന്ന് 10,000 യൂണിറ്റായി ഉയര്‍ത്താനും ഹ്യുണ്ടേയ് നടപടി സ്വീകരിച്ചിരുന്നു.
ഡി ലൈറ്റ്, ഇറ, മാഗ്ന, സ്പോര്‍ട്സ്, ആസ്ത എന്നീ അഞ്ചു വകഭേദങ്ങളിലാണു 'സാന്‍ട്രോ' ലഭ്യമാവുക. ബ്രൈറ്റ് ബ്ലൂ, റെഡ്, ഗ്രീന്‍, ഗ്രേ, ഗോള്‍ഡ് എന്നിവയ്ക്കൊപ്പം വെള്ള നിറത്തിലും 'സാന്‍ട്രോ' ലഭ്യമാണ്. സില്‍വര്‍ വീല്‍ കപ് സഹിതം 14 ഇഞ്ച് വീല്‍ ആണു 'സാന്‍ട്രോ'യ്ക്ക്. മുന്തിയ പതിപ്പിലാവട്ടെ ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്ള്‍ കാര്‍ പ്ലേയും സഹിതമുള്ള ഏഴ് ഇഞ്ച് ടച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും ഇടംപിടിക്കുന്നു.
സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച കണ്ട്രോള്, ഇലക്ട്രിക് പവര്‍ സ്റ്റീയറിങ്, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ഒ വി ആര് എം തുടങ്ങിയവയും ലഭ്യമാണ്. കാറിനു കരുത്തേകുന്നത് മുന്‍ മോഡലിലെ 1.1 ലീറ്റര്‍, നാലു സിലിണ്ടര്‍, എപ്സിലോണ്‍ എന്‍ജിനാണ്. 67 ബിഎച്ച്പിയോളം കരുത്തും 99 എന്‍ എം ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുക.
അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന് ഗീയര്‍ബോക്സുകളാണ് ഈ എന്ജിന് കൂട്ട്. സമ്മര്‍ദിത പ്രകൃതി വാതക(സി എന്‍ ജി) ഇന്ധനമാവുന്ന പതിപ്പിലാവട്ടെ എന്‍ജിന്റെ കരുത്ത് 59 ബി എച്ച് പിയായി താഴും. പെട്രോള്‍ ലീറ്ററിന് 20.3 കീലോമീറ്റരും സി എന്‍ജി കിലോഗ്രാമിന് 30.48 കിലോമീറ്ററുമാണു ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഡ്രൈവര്‍ക്ക് എയര്‍ബാഗ്, ഇ ബി ഡി സഹിതം എ ബി എസ് എന്നിവ എല്ലാ മോഡലിലുമുണ്ട്; മുന്തിയ വകഭേദത്തിലാവട്ടെ പാസഞ്ചര്‍ എയര്‍ബാഗ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയവയും ലഭ്യമാണ്.






