
തിരുവനന്തപുരം : കോപ്പിയടി ആരോപണത്തില്‍ പ്രതികരണവുമായി നടന് കോട്ടയം നസീര്‍ രംഗത്ത്. കോട്ടയം നസീര്‍ സംവിധാനം ചെയ്ത കുട്ടിച്ചന് എന്ന ഹ്രസ്യ ചിത്രം അകത്തോ പുറത്തോ എന്ന തന്റെ സിനിമയുടെ കോപ്പിയടിയാണെന്ന് സംവിധായകനായ സുദേവന് പെരിങ്ങോട് ആരോപിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുദേവന് കോട്ടയം നസീര്‍ തന്റെ സിനിമ മോഷ്ടിച്ചതാണെന്ന ആരോപണം ഉന്നയിച്ചത്.
സുദേവന്റെ അകത്തും പുറത്തും എന്ന ചിത്രം ഒരിക്കല്‍ പോലും താന്‍ കണ്ടിട്ടില്ല. സിനിമ കണ്ട ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് കോട്ടയം നസീര്‍ വ്യക്തമാക്കി. ഒരു കാര്യത്തെ കുറിച്ച് എഴുതി അറിയിക്കാന്‍ പലര്‍ക്കും കഴിയും. പക്ഷേ അത് ശരിയാണോ എന്ന് നോക്കേണ്ട അവകാശം എനിക്കില്ലേ? സിനിമ കണ്ട ശേഷം കൂടുതല്‍ പറയാം. ഒന്നില്‍ നിന്നും ഒളിച്ചോടേണ്ട ആവശ്യം തനിക്കില്ലെന്ന് കോട്ടയം നസീര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.
താന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധന് എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് തോന്നിയത്. ഇത് പോലെ മുന്നോട്ട് പോകുന്നത് ശരിയല്ലെന്നാണ് സുദേവന് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചത്. സുദേവന് പിന്തുണയുമായി സംവിധായകരായ സനല്‍ കുമാര്‍ ശശിധരനും ഡോ. ബിജുവും രംഗത്തെത്തിയതോടെയാണ് ആരോപണം ചര്‍ച്ചയായത്.
കുട്ടിച്ചന് 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണ്. കുട്ടിച്ചന്, പൈലി എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കേന്ദ്ര കഥാപാത്രമായ കുട്ടിച്ചന് ഒരിക്കലും പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നില്ല. ജാഫര്‍ ഇടുക്കിയാണ് പൈലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുകരണകലയിലും അഭിനയത്തിലും മികവ് തെളിയിച്ച കോട്ടയം നസീര്‍ ആദ്യമായാണ് സംവിധായകന്റെ വേഷമണിഞ്ഞത്. മികച്ച പ്രതികരണം നേടിയാണ് കുട്ടിച്ചന് എന്ന ഹ്രസ്വചിത്രം മുന്നേറിയത്.






