
മുമ്പും ഗ്ളാമറസ് വേഷത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ക്വീന്‍ നായിക സാനിയയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ വീണ്ടും. ഇത്തവണ പ്രശ്നം താരം മികച്ച പുതുമുഖ നടിക്കുള്ള പുരസ്ക്കാരം നേടിയ ഏഷ്യാവിഷന്‍ അവാര്‍ഡ് ദാന ചടങ്ങായിരുന്നു. പുരസ്ക്കാരവേദിയില്‍ ക്ളീവേജ് വ്യക്തമാകുന്ന വിധം കറുത്ത ഗൗണില്‍ അല്‍പ്പം ഗ്ളാമര്‍ ലുക്കില്‍ എത്തിയതാണ് കുഴപ്പമായത്.
അവാര്‍ഡിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെ പതിവ് പോലെ താരത്തിന്റെ വിമര്‍ശകരും രംഗത്ത് വന്നു. എന്താണ് ഇത്തരത്തിലുള്ള വസ്ത്രങ്ങളൊക്കെ ധരിക്കുന്നത് എന്നായിരുന്നു പലരുടേയും ആശങ്ക. എന്നാല്‍ താരത്തിന്റെ തുണയ്ക്കായി ആരാധകരും രംഗത്ത് വന്നു. ഇത്ര ചെറിയ പ്രായത്തില്‍ കഴിവ് തെളിയിച്ച താരത്തെ എന്തിനാണ് ഈ രീതിയില്‍ വിമര്‍ശിക്കുന്നത് എന്നായിരുന്നു ചോദ്യം.
അതേസമയം ഷോയില്‍ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനൊപ്പം ഒന്നാന്തരമായി നൃത്തച്ചുവടും വെച്ച സാനിയ ശരിക്കും അവാര്‍ഡ് നിശയില്‍ അടിച്ചു പൊളിക്കുകയും ചെയ്തു. നല്ല നര്‍ത്തകി കൂടിയായ സാനിയ ഇയ്യപ്പന്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ക്വീനിലൂടെ ആണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കു വെയ്ക്കുന്നതിനൊപ്പം സാമൂഹ്യ പ്രസക്തമായ കാര്യങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.






