കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ ആളുമാറി സംഘം ചെര്‍ന്ന് അടിച്ചുകൊന്ന സംഭവം സിപിഎം നേതാവ് ഒളിവില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന് പിള്ളയാണ് ഒളിവില്‍ പോയിരിക്കുന്നത്.
സംഭവദിവസം സരസന് പിള്ള രഞ്ജിത്തിന്റെ വീട്ടില്‍ പോയിരുന്നു. മകളെ ശല്യം ചെയ്്തത് ചോദ്യം ചെയ്യാനാണ് സരസന് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്താണ് ശല്യപ്പെടുത്തിയത് എന്ന് കരുതിയാണ് എത്തിയത്. സംഘം ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. താനല്ല ശല്യപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നെങ്കില്‍ അക്രമികള്‍ കേള്‍ക്കാതെ ഇരിക്കുകയായിരുന്നു. തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്ന് ലോക്കല്‍ കമ്മറ്റി നേതാവ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
പ്രതി വിനാതിനെതിരെ നേരത്തേയും കേസുകളുണ്ടെന്നും കണ്ടെത്തി. ജയില്‍ വാര്ഡന് വിനീത് നേരത്തെയും നിരവധി അടിപിടി കേസുകളില്‍ പ്രതിയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആറുമാസം മുന്‍പ് കേസുണ്ടായിരുന്നു. ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തെക്കുംഭാഗം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഒത്തുതീര്‍പ്പാകുകയായിരുന്നു.






