ന്യൂഡല്‍ഹ: ജന്തര്‍മന്ദറില്‍ നടന്ന സമരത്തിനിടയില്‍ പ്രധാനമന്ത്രിയ്ക്ക് എതിരേ മോശം പരാമര്‍ശം നടത്തിയ 25 കാരിക്കെതിരേ കേസ്. ജന്തര്‍മന്ദറില്‍ ജൂലൈ 23 ന് നടന്ന സമരത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചെന്ന് ആരോപിച്ച് നല്കിയ പരാതിയില്‍ രുചികാസിംഗ് എന്ന പെണ്‍കുട്ടിക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ പ്രതികരണങ്ങള്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും അപകീര്‍ത്തിയുണ്ടാക്കി, ഐക്യത്തിനും പൊതുസമാധാനത്തിനും ഭീഷണി എന്ന് കാണിച്ച് ബുധനാഴ്ച കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഭാരതീയ ന്യായ് സംഹിതയിലെ അപകീര്‍ത്തി, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍, സമാധാന അന്തരീക്ഷം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നോയ്ഡയിലെ എക്സ്പ്രസ്വേ സ്റ്റേഷന് പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ നടപടികള്‍ക്കായി കേസ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം ഈ രീതിയില്‍ നടപടിയെടുക്കേണ്ട കാര്യം ആ സംഭവത്തില്‍ ഇല്ലെന്നാണ് കൊക്രോച്ച് ജനതാപാര്‍ട്ടിയുടെ ഇക്കാര്യത്തിലെ പ്രതികരണം. അതേസമയം സമരത്തില്‍ പങ്കെടുത്തിട്ടുള്ള ക്രിമിനല്‍ പശ്ചാത്തലം ഒഴിച്ചുള്ളവര്‍ക്ക് എതിരേ നിയമനടപടികള്‍ ഇതുവരെ എടുത്തിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.
വാക്കുകളുടെ കാര്യത്തിലും പൊതുവെ ആളുകള്‍ക്കെതിരെ ഉപയോഗിക്കുന്ന അധിക്ഷേപങ്ങളുടെയും വാചകങ്ങളുടെയും കാര്യത്തിലും യുവതലമുറയിലെ എല്ലാവരും വളരെ ശ്രദ്ധ പുലരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സിജെപി ആവശ്യപ്പെടുന്നു. അതുപോലെ തന്നെ, ക്രിമിനല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. അങ്ങനെ സംഭവിക്കാനും പാടില്ല. കൂടാതെ, സമാധാനം പാലിക്കാനും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി തങ്ങളുടെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും പോലീസിനോടും അഭ്യര്‍ത്ഥിക്കുന്നതായും പറയുന്നു.

Comments