ന്യൂഡല്‍ഹി: അമേരിക്കന്‍ പഠനവും ജോലിയുമൊക്കെ ലക്ഷ്യമിടുന്ന ഇന്ത്യാക്കാര്‍ക്ക് വന്‍ തിരിച്ചടിയുമായി യുഎസ് ഭരണകൂടം. വിദേശവിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പഠിക്കുന്നതിനും അതിന് ശേഷം ജോലി ചെയ്യുന്നതിനും കനത്തഫീസ് അമേരിക്ക നടപ്പാക്കാനൊരുങ്ങുന്നു. ഒരു ലക്ഷം ഡോളറാണ് ട്രംപ് ഭരണകൂടം കൊണ്ടുവരാനൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യാക്കാര്‍ക്ക് കണ്ടെത്തേണ്ടി വരിക ഏകദേശം 95 ലക്ഷം രൂപയോളം വരും.
അമേരിക്കന്‍ കരിയര്‍ ലക്ഷ്യമിടുന്ന അനേകം ഇന്ത്യാക്കാര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുന്നതിന് തുല്യമാണ് നടപടി. ഒപ്ഷനല്‍ പ്രാക്ടീസ് ട്രെയിനിംഗ് (ഒപിടി) എന്ന് പേരിട്ടിരിക്കുന്ന വര്‍ക്ക് പെര്‍മിറ്റിന് ആറക്ക ഫീസാണ് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതെന്ന് വാള് സ്ട്രീറ്റ് ജര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യാക്കാര്‍ക്ക് ഇക്കാര്യത്തില്‍ മുടക്കേണ്ടി വരിക കോടികളാകും.
ഒപിടി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും ജോലിക്കും ഇടയില്‍ പാലമായി നില്ക്കുന്ന ഒന്നാണ്. ബിരുദ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ ഒപിടി നിലവില്‍ നിര്‍ബ്ബന്ധമാണ്. ഇനി സ്റ്റെംഫീല്ഡുകള്, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം എന്നിവ പഠിക്കുന്നരവര്ക്ക് രണ്ടുവര്‍ഷം അധികമായി അനുവദിക്കുന്നുമുണ്ട്. ഒപിടിയില് കമ്പ്യൂട്ടര്‍ ബിരുദധാരികള്‍ക്ക് മൂന്ന് വര്‍ഷം ജോലി ചെയ്യാനാകും.
നിലവില്‍ വിദഗ്ദ്ധരായ വിദേശികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ എച്ച്1ബി വിസ നിര്‍ബ്ബന്ധമാണ്. എന്നിരിക്കെ പുതിയ പദ്ധതിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ഒപിടി കിട്ടാന്‍ വിനിമയ നിരക്ക് അനുസരിച്ച് 95 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ഇത് മിക്ക കുടുംബങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നതിന് അപ്പുറമാണ്്. ഇത് വിസാ തട്ടിപ്പ് പോലെയുള്ള കാര്യങ്ങള്‍ക്കും അമേരിക്കയില്‍ കാലാവധി കഴിഞ്ഞുള്ള താമസത്തിനും അതുപോലെ തന്നെ ശരിക്കുള്ള പ്രതിഭകളെ കിട്ടുന്നതിന് തടസ്സമാകാനും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം ആദ്യം ട്രംപ് ഭരണകൂടം എച്ച്വണ്ബി വിസയ്ക്ക് അപേക്ഷിക്കാനുള്ള ഫീസും ഒരുലക്ഷം ഡോളറാക്കിയത് വലിയ തിരിച്ചടിയായിരുന്നു. ഇത് ടെക് വ്യവസായങ്ങളെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു. അമേരിക്കയിലെ എച്ച്വണ്ബി വിസയുള്ളവരില്‍ നാലില്‍ മൂന്നും ഇന്ത്യാക്കാരാണെന്നതാണ് അതിലെ പ്രധാനകാര്യം. അതേസമയം ടെക് കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ വിഷയത്തില്‍ ബോസ്റ്റണിലെ കോടതി ഇടപെടുകയും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഒപിടി ഫീസ് വര്‍ദ്ധന ഏറ്റവും ബാധിക്കുക ഇന്ത്യാക്കാരെയാകും. 2024-25 ലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 3.63 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ്. ഇത് ഏതൊരു രാജ്യത്തിനും മുകളിലാണ്. ഫീസിന് പുറമേ അമേരിക്കയിലെ ജീവിത െചലവുകള്‍ കൂടിയാകുമ്പോള്‍ വലിയ ഭാരമായി മാറാനാണ് സാധ്യത.

Comments