
ഈ വര്‍ഷം സെപ്റ്റംബറില്‍ പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് സ്പോര്‍ട്സ് കാറായ ടൈകന് എത്തുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ വാഹനം പ്രദര്‍ശനത്തിന് എത്തിയ ശേഷം ഈ വര്‍ഷം തന്നെ വാഹനവിപണയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിഷ് ഭാഷയില്‍ ടൈകന് എന്നാല്‍ ഊര്‍ജസ്വലനായ യുവകുതിര എന്നാണ് അര്‍ത്ഥം.
ലിഥിയം അയേണ്‍ ബാറ്ററിയാണ് ടൈകനുള്ളത്. നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാം. ടെസ്ല കാറുകളില്‍ നല്‍കിയിരിക്കുന്ന ബാറ്ററി ചാര്ജാകുന്നതിലും വേഗത്തില്‍ ടൈകനിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒറ്റചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ടൈകന് സാധിക്കും.
വാഹനത്തിന്റെ മുന്നിലും പിന്നിലുമായി അണിനിരന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഒന്നിച്ച് 600 എച്ച്പിയോളം പവര്‍ ടൈകന് നല്‍കും. 3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാം.
നാല് പേര്‍ക്ക് ഫോര്‍ ഡോര്‍ ടൈകനില് യാത്ര ചെയ്യാം. അടുത്ത വര്‍ഷത്തോടെ ടൈകന് ഇന്ത്യയിലുമെത്തും. ഇതിനോടകം 20,000 ത്തോളം ഉപഭോക്താക്കള്‍ ടൈകന് സ്വന്തമാക്കാന്‍ എത്തിയതായി കമ്പനി വ്യക്തമാക്കുന്നു.






