
കാലിഫോര്‍ണിയ: ലോകവ്യാപകമായി ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള നവമാധ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുവാനും സാധിക്കുന്നില്ല. അമേരിക്ക, യൂറോപ്പ്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലാണ് ഇത്തരത്തില്‍ പ്രശ്നമുണ്ടായിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് 9.30 മുതലാണ് പ്രശ്നങ്ങള്‍ നേരിടുന്നത്. തകരാരുകള് ശ്രദ്ധയില്‍ പെട്ടതായും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായു ഫെയ്സ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഇതോടെ ട്വിറ്ററില്‍ ആളുകള്‍ നിറയുകയാണ്. ഫെയ്സ്ബുക്ക് ഡൗണ്‍, ഇന്‍സ്റ്റാഗ്രാം ഡൗണ്‍ എന്നീവ ട്വിറ്ററില്‍ ട്രെന്റിങ്ങ് ഹാഷ്ടാഗായി തിളങ്ങി.
എന്നാല്‍, ഇതൊരു അട്ടിമറിയാണോ എന്നാണ് എല്ലാവരും ഭയക്കുന്നത്. എന്നാല്‍ ഹാക്ക് ചെയ്തതാണോ എന്ന സംശയം ഫെയ്സ്ബുക്ക് തന്നെ നിഷേധിച്ചിരുന്നു. ട്വിറ്ററിനോ മറ്റ് നവമാധ്യമങ്ങളോ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
We’re aware that some people are currently having trouble accessing the Facebook family of apps. We’re working to resolve the issue as soon as possible.
— Facebook (@facebook) March 13, 2019
ഫെയ്സ്ബുക്ക് ലഭിക്കാതെ വന്നതോടെ നിരവധി ആളുകളാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇവര്‍ പോസ്റ്റുകള്‍ ചെയ്തിരിക്കുന്നത്. ഏഴ് മണിക്കൂറുകള്‍കൊണ്ട് നൂറ്റാണ്ടുകള്‍ പിന്നില്‍ പോയി എന്നത് അടക്കമുള്ള കമന്റുകളാണ് വന്നിരിക്കുന്നത്.
Facebook: 🛑
Instagram: 🛑
WhatsApp: 🛑
Twitter: pic.twitter.com/MKv7XQu0VO— Coop (@CooperF55) March 14, 2019
After #FacebookDown everyone is running to twitter like: pic.twitter.com/GKi4PB2B6K
— Uzair (@uakkb1) March 14, 2019
*7 hours into Post-Facebook age* pic.twitter.com/5vTWBxpwZb— Bliðram Isenhart Saxnōtsen (@ram_bli) March 14, 2019
me, thinking about all the memes i missed today on fb and ig #FacebookDown pic.twitter.com/l1FKoh3Qbc
— Steph Maria (@vidawithsteph) March 14, 2019






