
2019 ഫോര്‍ഡ് ഫിഗൊ ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. 5.15 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഫിഗൊ ഫെയ്സ്ലിഫ്റ്റ് ഷോറൂമുകളില്‍ എത്തുന്നത്. 8.09 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഫിഗൊ മോഡലിന് വില.
ആംബിയന്റ്, ടൈറ്റാനിയം, ബ്ലൂ എന്നിങ്ങനെ മൂന്നു വകഭേദങ്ങളാണ് ഹാച്ച്ബാക്കില്‍. വിപണിയില്‍ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 മോഡലുകളുമായി ഫോര്‍ഡ് ഫിഗൊ മത്സരിക്കും.
ശ്രേണിയില്‍ ആദ്യമായി ആറു എയര്‍ബാഗുകള്‍ അവതരിപ്പിക്കുന്ന കാറാണ് ഫിഗൊ ഫെയ്സ്ലിഫ്റ്റ്. കറുപ്പഴകുള്ള ഹണികോമ്പ് ഗ്രില്ല്, പുതിയ 15 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ട നിറമുള്ള മേല്‍ക്കൂര തുടങ്ങി നിരവധി സവിശേഷതകള്‍ പുതിയ ഫിഗൊയിലുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ മോഡലില്‍ ലഭ്യമാണ്.
ക്യാബിനില്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ കമ്പനി പരിഷ്കരിച്ചു. 7.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ, SYNC3 കണക്ടിവിറ്റി ലഭിച്ചേക്കും.
ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, പിന് പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം എന്നിങ്ങനെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍.






