
ഹുവായ് കളര്‍ഫുള്‍ സെയിലില്‍ ഹുവായ് മേറ്റ് 20 പ്രോ, വൈ9 2019, വാച്ച് ജി.റ്റി എന്നീ കിടിലന്‍ മോഡലുകള്‍ക്ക് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലാണ് കളര്‍ഫുള്‍ സെയില്‍ നടക്കുന്നത്. മാര്‍ച്ച് 18നാണ് ഹുവായ് കളര്‍ഫുള്‍ സെയിൽ ആരംഭിക്കുന്നത്.
കളര്‍ഫുള്‍ സെയില്‍ മാര്‍ച്ച് 18 മുതല്‍ 22 വരെയാണ് നടക്കുക. 5,000 രൂപ വരെ വിലക്കുറവാണ് ഹുവായ് മേറ്റ് 20 പ്രോ, വൈ9 2019, വാച്ച് ജി.റ്റി എന്നീ കിടിലന്‍ മോഡലുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഹുവായ് വാച്ച് ജി.റ്റി ക്ലാസിക്ക് എഡിഷന് 16,990 രൂപയും സ്പോര്‍ട്സ് എഡിഷന് 15,990 രൂപയുമാണ് ആമസോണിലെ വില. 9 മാസത്തെ നോ കോസ്റ്റ് ഇ.എം.ഐ സംവിധാനവും വാച്ച് വാങ്ങുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
2,990 രൂപ വില വരുന്ന ബോട്ട് റോക്കേഴ്സ് 255 സ്പോര്‍ട്സ് ബ്ലൂടൂത്ത് ഹാന്റ്സ്ഫ്രീ എന്നിവ ഹുവായ് വൈ9 2019 നൊപ്പം സൗജന്യമായി നല്‍കുന്നുണ്ട്. ആക്സിസ് ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇ.എം.ഐ സംവിധാനവും ലഭ്യമാണ്.
64,990 രൂപയാണ് ലേക്കയുടെ ട്രിപ്പിള്‍ ക്യാമറ സംവിധാനവുമായെത്തുന്ന ഹുവായ് മേറ്റ് 20 പ്രോയ്ക്ക് കളര്‍ഫുള്‍ സെയിലില്‍ വില. 3,999 രൂപ വില വരുന്ന 15 വാട്ട് വയര്‍ലെസ് ചാര്‍ജര്‍ സൗജന്യമായി ലഭിക്കും. രാജ്യ ഹോളി ആഘോഷിക്കുന്ന വേളയില്‍ കൂടുതല്‍ ഉപയോക്താക്കളെ ഹുവായിലേക്ക് ആകര്‍ഷിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.






