
നായികയാക്കി ഉയര്‍ത്താന്‍ യുവനടിയില്‍ നിന്നും ലൈംഗിക പ്രതിഫലം വാങ്ങിയെന്ന ആരോപണപത്തില് കുടുങ്ങിയ സിഇഒ യ്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഹോളിവുഡിലെ വമ്പന്‍ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രസ്. നിര്‍മ്മാണക്കമ്പനിയുടെ രാജിവെച്ച സിഇഒ സുജിഹാരയ്ക്ക് ഹോളിവുഡ് നടി ഷാര്‍ലറ്റ് കിര്‍ക്കുമായി രഹസ്യബന്ധം ഉണ്ടായിരുന്നതായി പുറത്തുവന്ന വാര്‍ത്ത അന്വേഷിക്കുമെന്ന് വാര്‍ണര്‍ മീഡിയയാണ് ബുധനാഴ്ച വ്യക്തമാക്കിയത്.
ഇരുവരും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന ചില ടെക്സ്റ്റ് മെസേജുകള്‍ കഴിഞ്ഞ ദിവസം ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. തന്റെ കരിയര്‍ മെച്ചപ്പെടുത്താന്‍ കിര്‍ക്ക് സുജിഹാരയോട് സഹായം ചോദിച്ചതിനെ തുടര്‍ന്ന് ഇരുവരും അനധികൃതബന്ധം തുടര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്. നടിക്ക് അവസരം കിട്ടുന്നതിനായി അനധികൃതമായി സുജിഹാര ഇടപെട്ടെന്നും ഓഡിയേഷനിലും മറ്റും സഹായിച്ചെന്നുമാണ് വിവരങ്ങള്‍. ആരോപണങ്ങള്‍ പക്ഷേ സുജിഹാരയും കിര്‍ക്കും നിഷേധിച്ചിട്ടുണ്ട്.
കിര്‍ക്കിനെ സിനിമയില്‍ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ 2017 ല്‍ വാര്‍ണര്‍ ബ്രസ് അന്വേഷിച്ചിരുന്നു. സുജിഹാരയുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നോ കിര്‍ക്കിന് അവസരം കിട്ടിയതെന്നാണ് പ്രധാനമായും കമ്പനി അന്വേഷിച്ചത്. സംവിധായന് ബ്രറ്റ് റാറ്റ്നറില് നിന്നോ സുജിഹാരയില് നിന്നോ പാക്കറില്‍ നിന്നോ മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഇവര്ക്കാര്ക്കെങ്കിലൂം എതിരേ താന്‍ ഇതുവരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നുമാണ് നടി പറയുന്നത്. 2013 ല്‍ പാക്കറുമായി ചെറിയ പ്രണയം ഉണ്ടായിരുന്നു. അങ്ങേയറ്റം ബഹുമാനത്തോടെ ആണ് പെരുമാറിയിരുന്നത്. പിന്നീട് സുജിഹാരയുടെ ഉപദേശത്തോടെ താന്‍ ബന്ധം അവസാനിപ്പിക്കുകയൂം ചെയ്തതായി നടി പറഞ്ഞു.
2013 ലാണ് സുജിഹാരയെ വാര്‍ണര്‍ ബ്രസ് കമ്പനിയില്‍ കോടീശ്വരനായ ജെയിംസ് പാക്കര്‍ അവതരിപ്പിച്ചത്. 21 കാരിയായ കിര്‍ക്കിനെ കൊണ്ടുവന്നതും അതേ വര്‍ഷം തന്നെ. കിര്‍ക്കിനെ പാക്കര്‍ക്ക് പരിചയപ്പെടുത്തിയത് സുജിഹാരയായിരുന്നു. 2013 ന് ശേഷം വാര്‍ണര്‍ ബ്രസിന്റെ 'ഓഷ്യന്‍സ് 8' , 'ഹൗടു ബീ സിംഗിള്‍' എന്നീ സിനിമകളില്‍ കിര്‍ക്ക് അഭിനയിച്ചിരുന്നു. കിര്‍ക്കും കൂടി ചേർന്ന് രചന നിർവഹിച്ച നീൽ മാര്‍ഷലിന്റെ ഒരു ഹൊറർ ഫിലിമിൽ അഭിനയിക്കാൻ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് നടി ഇപ്പോൾ.
2015 മാര്‍ച്ച് 3 ന് ഇരുവരും കൈമാറിയതെന്ന് കരുതുന്ന ടെക്സ്റ്റ് മെസേജാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഹോളിവുഡ് സ്റ്റുഡിയോ ഭീമന്റെ തലപ്പത്തെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് 54 കാരനായ സുജിഹാര. കഴിഞ്ഞ 25 വർഷങ്ങൾ ഇവിടുത്തെ പ്രഗത്ഭരായ ഉദ്യോഗസ്ഥർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് തന്നെ എന്റെ ഒരു വലിയ ഭാഗ്യമായിട്ടു തന്നെയാണ് ഞാൻ കരുതുന്നത്. നമ്മൾ ഓരോരുത്തരുടെയും കഠിനാധ്വാനമാണ് ഈ കമ്പനിയെ ഇത്രയും വളർത്തിയത്. ഇതിന്റെ തലപ്പത്തിരിക്കുന്ന എന്റെ കഴിവുകേടുകൊണ്ടും പ്രവർത്തികൊണ്ടും ഈ കമ്പനിയുടെ അന്തസ്സ് നഷ്ടപ്പെടാൻ പാടില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് ഈ സ്ഥാപനം മാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കപ്പെടുന്നത് എനിക്ക് സഹിക്കില്ല. അതിനാൽ ഞാൻ വിരമിക്കുകയാണ്.” രാജിവെവെച്ചൊഴിയുന്നതിന് തൊട്ടുമുൻപ് സുജിഹാര പറഞ്ഞു.






