
മുംബൈ: ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ പതിവ് കഥകളായിരുന്നെങ്കിലൂം ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ സല്‍മാനോ കത്രീനാ കൈഫോ പ്രണയ വാര്‍ത്തകളെ എതിര്‍ത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ കഥകളെല്ലാം വാടിപ്പോകുകയും ചെയ്തു. ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അടുത്തിടെ സല്മാന്ഖാന് കത്രീനയ്ക്ക് സമ്മാനിച്ച കാര്‍ വിശേഷമാണ് ഇപ്പോള്‍ നിറയുന്നത്.
പുതിയ റേഞ്ച് റോവറാണ് സഹപ്രവര്‍ത്തകയും സുഹൃത്തുമൊക്കെയായ കത്രീനയ്ക്ക് സല്മാന് സമ്മാനമായി നല്‍കിയിരിക്കുന്നത്. ഏകദേശം 2.33 കോടി വിലവരുന്ന കാറാണിത്. റേഞ്ച് റോവറിന്റെ നാലു കാറുകളാണ് സല്മാന് വാങ്ങിയത്. ഇവയില്‍ ഒരെണ്ണമാണ് കത്രീനാ കൈഫിന് സമ്മാനിച്ചത്. ബാക്കിയുള്ളവ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സല്‍മാന്‍ഖാനും കത്രീനയും ഒരുമിച്ച ടൈഗര്‍ സിന്ദാ ഹൈ വന്‍ ഹിറ്റായിരുന്നു. ഈവര്‍ഷം ഭരതിന് വേണ്ടിയും ഇരുവരും ഒന്നിക്കുന്നുണ്ട്. അടുത്ത കാലത്തായി സല്മാന്ഖാന് കാലം അനുകൂലമാണ്. ചെയ്യുന്ന സിനിമകളെല്ലാം വേണ്ടവിധം ബോക്സോഫീസ് കീഴടക്കുന്നുണ്ട്.
നിര്‍മ്മിക്കുന്ന പുതിയ ചിത്രം നോട്ട് ബുക്കില്‍ താരം തന്നെ പാടിയ റൊമാന്റിക് സോംഗ് വന്‍ ഹിറ്റാണ്. ദേശീയ പുരസ്ക്കാര ജേതാവായ സംവിധായകന് നിതിന്‍ കക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ പ്രണുതാന് ബാഹ്ലും സഹീര്‍ ഇഖ്ബാലുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് കലാകാരന്മാര്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പാക് ഗായകന് ആതിഫ് അസ്ളം പാടേണ്ടിയിരുന്ന പാട്ടാണ് സല്മാന് പാടി ഹിറ്റാക്കിയിരിക്കുന്നത്.






