
നിര്ത്തലാക്കാന് പോകുന്നുവെന്ന അഭ്യൂഹങ്ങള്ക്ക് മറുപടിയുമായി സുരക്ഷ കൂടുതല് ശക്തമാക്കി മാരുതിയുടെ എംപിവി വാഹനമായ ഇക്കോ തിരിച്ചെത്തിയിരിക്കുകയാണ്.
ഇക്കോയുടെ ശ്രേണിയില് മാരുതി നേരത്തെ നിരത്തില് എത്തിച്ചിരുന്ന ഒമിനി സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാനാവാത്തതിനെ തുടര്ന്ന് നിര്ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് മറ്റൊരു എംപിവിയായ ഇക്കോയെ കൂടുതല് കരുത്തനാക്കിയിരിക്കുന്നത്.
പെട്രോള്, സിഎന്ജി വകഭേദങ്ങളില് ഇക്കോ വിപണിയിലുണ്ട്. 73 ബിഎച്ച്പി പവറും 101 എന്എം ടോര്ക്കുമേകുന്ന 1.2 ലിറ്റര് പെട്രോള് എന്ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. സിഎന്ജിയില് 21.8 കിലോമീറ്ററും പെട്രോളില് 16.2 കിലോമീറ്ററും ഇന്ധനക്ഷമതയാണ് മരുതി ഉറപ്പു നല്കുന്നത്.
രണ്ട് റിവേഴ്സ് പാര്ക്കിങ് സെന്സറുകള്, എബിഎസ്, ഡ്രൈവര് എയര്ബാഗ്, സീറ്റ് ബെല്റ്റ് റിമൈന്ഡര്, സ്പീഡ് വാണിങ് സിസ്റ്റം എന്നിവയാണ് പുതിയ ഇക്കോയില് സുരക്ഷ ഒരുക്കുന്നത്. പുതിയ മാറ്റങ്ങള് നല്കുന്നതോടെ വാഹനത്തിന്റെ വിലയിലും നേരിയ വര്ധനവുണ്ടാകുമെന്നാണ് സൂചന.







Comments