ബംഗളുരു: ബി.ജെ.പിയെ വെട്ടിലാക്കി ബി.എസ് യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പ്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും പണം നല്‍കിയെന്നാണ് ഡയറിയിലെ വെളിപ്പെടുത്തല്‍. ആദായ നികുതി വകുപ്പിന്റെ പക്കലുള്ള രേഖ കാരവന് മാഗസിന് പുറത്തുവിട്ടു. 1800 കോടിയോളം രൂപ വിവിധ നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും നല്‍കിയെന്നാണ് യെദ്യൂരപ്പ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നത്.
കര്‍ണാടക മുഖ്യമന്ത്രിയാക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയത്. നിതിന്‍ ഗഡ്കരിക്ക് 150 കോടി രൂപയും രാജ്നാഥ് സിംഗിന് 100 കോടി രൂപയും നല്കി. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്കി. മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി കേന്ദ്ര കമ്മറ്റിക്ക് 1000 കോടി രൂപ നല്കി. എല്‍.കെ അദ്വാനി മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി രൂപ വീതം നല്കി. ജഡ്ജുമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക് 50 കോടിയും നല്കി.






