
കട്ടപ്പന: എഴുകുംവയലിൽ ദമ്പതികളെ മകൻ വെട്ടിക്കൊലപ്പെടുത്തി. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്നു വിളിക്കുന്ന ആന്‍റണി (55), ഭാര്യ വത്സമ്മ (50 എന്നിവരെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അജീഷ് തന്നെയാണ് സമീപവാസികളോട് താൻ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് വിളിച്ചു പറഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ അജീഷ് കത്തിയുമായി നിൽക്കുന്നതാണ് കണ്ടത്. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ ആന്‍റണിയും വത്സമ്മയും മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു.
ഇരുവരെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. അജീഷ് ലഹരിക്ക് അടിമയാണെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. സംഭവം നടന്ന വീട് പോലീസ് സീൽ ചെയ്‌തു. അജീഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്







Comments