
ബിറാത്നഗര്(നേപ്പാള്‍): സാഫ് കപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായി അഞ്ചാം കിരീടം ചുടി ഇന്ത്യന്‍ പെണ്‍പുലികള്‍. കലാശമപ്പാരില് നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് ഇന്ത്യന്‍ വനിതാ സംഘം കിരീടം നിലനിര്‍ത്തിയത്. ടൂര്‍ണമെന്റില്‍ ഒരു മത്സരങ്ങളില്‍ പോലും പരാജയമറിയാതൊണ് പെണ്‍പടയുടെ ജൈത്രയാത്ര. പരാജയമറിയാതെ 23 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം പുതിയ റെക്കോര്‍ഡും കുറിച്ചു.
ദലീമ ചിബ്ബെര്‍, ഗ്രെയ്സ് ദങ്മെയി, അഞ്ജു തമങ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍വല ചലിപ്പിച്ചത്. ആദ്യ പകുതിയുടെ 26-ാം മിനിറ്റില്‍ ദലീമ എടുത്ത ഫ്രീകിക്ക് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് ഒന്ന് എഴുതി ചേര്‍ത്തപ്പോള്‍ 33-ാം മിനിറ്റില്‍ നേപ്പാള്‍ തിരിച്ചടിച്ച് ഇന്ത്യയെ ഞെട്ടിച്ചു. സബിത്ര ബന്ധാരി ഹെഡ്ഡറിലൂടെയാണ് മനപ്പാളിനായി ആശ്വാസ ഗോള്‍ നേടിയത്. പിന്നാലെ 6ഖ-ആഗ മിനിറ്റിലും, 78-ാം മിനിറ്റില്‍ പകരക്കാരിയായി ഇറങ്ങി അഞ്ജുവും ഇന്ത്യന്‍ ഗോള്മവട്ട മൂന്നാക്കി രാജകീയ വിജയവും കിരീടവും സ്വന്തമാക്കി.






