
ശ്രീലങ്കന്‍ ടി20 ക്രിക്കറ്റ് നായകനും പേസറുമായ ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 2020 ടി20 ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് 35 കാരനായ ലസിത് മലിംഗ വെളിപ്പെടുത്തി. സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 16 റണ്‍സിന് ലങ്കന്‍ വിജയത്തിന്റെ ആഘോഷത്തിനു പിന്നാലെയാണ് അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് വെളിപ്പെടുത്തിയത്.
മലിംഗ 2019 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമംഗമാണ്. എന്നാല്‍ ആദ്യത്തെ ആറു മത്സരങ്ങളില്‍ താരം ടീമില്‍ ഉണ്ടാകില്ല. ഇംണ്ടിലും വെയ്ല്‍സിലും നടക്കുന്ന ഏകദിന ലോകകപ്പില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഐപിഎല്ലിലെ ആദ്യ ആറു മത്സരങ്ങളില്‍ നിന്ന് മലിംഗ വിട്ടു നില്‍ക്കുന്നത്. ഏകദിന ലോകകപ്പിനു പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നും താരം വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ താരം റീസാ ഹെന്‍ഡ്രിക്സിനെ പുറത്താക്കി പുറത്താക്കിക്കൊണ്ട് മലിംഗ ടി20 കരിയറില്‍ 97 വിക്കറ്റുകള്‍ നേടി. 2004 ലാണ് മലിംഗ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. ലോകകപ്പില്‍ രണ്ട് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും, ഏകദിനത്തില്‍ മൂന്നു ഹാട്രിക്കുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും മലിംഗയുടെ പേരിലാണ്. നാല് പന്തുകളിലും തടര്ച്ചയായി വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടവും മലിംഗയുടെ പേരിലാണ്.






