
1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ മാരുതി നിരയിലെ രണ്ട് കാറുകള്‍ക്ക് കൂടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തദ്ദേശിയമായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ പുതിയ സിയാസ് സെഡാനെ മാരുതി അവതരിപ്പിച്ചത്. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് മാരുതി നിരയിലെ എല്ലാ കാറുകള്‍ക്കും ലഭിക്കുമെന്നാണ് അറിയുന്നത്.
റിപ്പോർട്ട് പ്രകാരം എര്‍ട്ടിഗ എംപിവിയും എസ് ക്രോസുമായിരിക്കും പുതിയ ഡീസല്‍ എഞ്ചിനിലെത്തുന്ന മാരുതി കാറുകള്‍. നിലവില്‍ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ യൂണിറ്റാണ് എര്‍ട്ടിഗയിലും എസ് ക്രോസിലും മാരുതി ഉപയോഗിക്കുന്നത്.
ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2020 -ല്‍ പ്രാബല്യത്തില്‍ വരുന്നതോടെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് മാരുതി ഒഴിവാക്കിയേക്കും. ഫിയറ്റ് നിര്‍മ്മിതമായ ഈ എഞ്ചിന് 89 bhp കരുത്തും 200 Nm ടോർക്കും കുറിക്കുന്നതാണ്.
പുതിയ 1.5 ലിറ്റര്‍ എഞ്ചിൻ 95 bhp കരുത്തും 225 Nm ടോർക്കും സൃഷ്ടിക്കുന്നതാണ്. മാരുതി സിയാസില്‍ ഉപയോഗിച്ചിരിക്കുന്ന ഈ ഡീസല്‍ എഞ്ചിന് പതിപ്പില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്. മാരുതി നിരയിലെ കാറുകളായ സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ, വിറ്റാര ബ്രെസ്സ എന്നിവയിലും 1.3 ലിറ്റര്‍ ഡീസല്‍ യൂണിറ്റാണുള്ളത്.






