
പുതിയ മാരുതി സുസുക്കി ഇക്കോ കൂടുതൽ സുരക്ഷാ സൗകര്യങ്ങളോടെ എത്തുന്നു. റിപ്പോർട്ട് പ്രകാരം പുതിയ ഇക്കോയ്ക്ക് 3.55 ലക്ഷം രൂപ മുതലാണ് ഡൽഹി എക്സ്ഷോറൂം വില. പുതിയ മോഡലിൽ റിവേഴ്സ് പാര്ക്കിങ് സെന്സര്, ഡ്രൈവര് എയര്ബാഗ്, എബിഎസ് (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം), സീറ്റ് ബെല്റ്റ് റിമൈന്ഡര്, സ്പീഡ് അലേര്ട്ട് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങള് ലഭ്യമാണ്.
5 സീറ്റര്, 7 സീറ്റര് പതിപ്പിലും കാര്ഗോ വാനായും മാരുതി ഇക്കോ ലഭ്യമാകും. ഡ്രൈവര് സൈഡ് എയര്ബാഗ് ഉള്പ്പെടുത്തേണ്ടതിനാല് ആള്ട്ടോയിലേതിന് സമാനമായ പുതിയ സ്റ്റിയറിങ് വീലാണ് ഇക്കോയിലുള്ളത്. എന്നാൽ, മെക്കാനിക്കല് ഫീച്ചേഴ്സില് മാറ്റമില്ല. പെട്രോളില് 15.37 കിലോമീറ്ററും സിഎന്ജിയില് 21.94 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.
1.2 ലിറ്റര് ഫോര് സിലിണ്ടര് പെട്രോള് എന്ജിന്, സിഎന്ജി വകഭേദങ്ങളാണ് പുതിയ ഇക്കോയ്ക്കുമുള്ളത്. പെട്രോള് എന്ജിന് 73 എച്ച്പി പവറും 101 എന്എം ടോര്ക്കുമേകുമ്പോള് ഇക്കോ സിഎന്ജിയില് 63 എച്ച്പി പവറും 85 എന്എം ടോര്ക്കും ലഭിക്കും. 5 സ്പീഡാണ് ഗിയര്ബോക്സ്. രാജ്യത്ത് വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡമായ ക്രാഷ് ടെസ്റ്റ് അടക്കമുള്ളവ നിര്ബന്ധമാക്കുന്നതിന് മുന്നോടിയായാണ് കൂടുതൽ സുരക്ഷ സംവിധാങ്ങളുമായി ഇക്കോ എത്തിയിരിക്കുന്നത്.







Comments