
ആപ്പിളിന്റെ ഗ്ലാമര്‍ മോഡലായ ഐ-ഫോണ്‍ എക്സ് ആറിന് വിലക്കുറച്ച് കമ്പനി. ഇന്നു മുതല്‍ ഈ മോഡലിന് ഇന്ത്യയില്‍ വിലകുറയുമെന്നാണ് റിപ്പോർട്ട്.
ഐഫോണ്‍ എക്സ്, ഐഫോണ്‍ എക്സ്.എസ് എന്നീ മോഡലുകള്‍ പ്രൊഡക്ഷന്‍ ട്രയലിലാണെന്നുള്ള വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് എക്സ് ആര് മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
59,900 രൂപ മുതലാണ് 64ജി.ബി മോഡലിന് വില ആരംഭിക്കുന്നത്. ഓഫറിനു മുന്‍പ് ഈ മോഡലിന്റെ വില 76,900 രൂപയായിരുന്നു. 128 ജി.ബി മോഡലിനും 256 ജി.ബി മോഡലിനും വിലക്കുറവുണ്ട്.എന്നാല്‍ ഈ ഓഫര്‍ അധിക കാലമുണ്ടാകില്ല. സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ഓഫര്‍ അവസാനിപ്പിക്കും.
128 ജി.ബി മോഡലിന് 81,900 രൂപയില്‍ നിന്നും 64,900 രൂപയായും 256 ജി.ബി മോഡലിന് 91,900 രൂപയില്‍ നിന്നും 74,900 രൂപയായും വിലകുറച്ചു.
ഇത് കൂടാതെ, എച്ച്.ഡി.എഫ്.സി ബാങ്ക് ഉപയോക്താക്കള്‍ക്കായി പ്രത്യേക കാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് എക്സ് ആര് മോഡലുകള്‍ക്കും 10 ശതമാനം കാഷ് ബാക്ക് ലഭിക്കും. 12/24 മാസത്തെ ഇ.എം.ഐ സംവിധാനത്തിലൂടെയും ഫോണ്‍ ലഭിക്കും.






