
പലപ്പോഴും ബ്രേക്കപ്പിന് ശേഷം വെല്ലുവിളികള്‍ നടത്തുമെങ്കിലും മുന്‍ കാമുകന്റെയോ കാമുകിയുടെയോ വിവാഹ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അതത്ര സഹിക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കില്ല. പലരും കരഞ്ഞും വിഷാദമായുമൊക്കെയാകും ഈ സങ്കടം തീര്‍ക്കുന്നത്. പക്ഷെ ചൈനയില്‍ സംഭവിച്ചത് ഇങ്ങനെയല്ല. പൂര്‍വ കാമുകന്റെ വിവാഹത്തിന് വധുവിന്റെ വേഷത്തിലെത്തി തന്നെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ത്തലച്ച് കരയുകയായിരുന്നു മുന്‍ കാമുകി.
വിവാഹ ചടങ്ങിനിടെ നവദമ്പതികള്‍ പരസ്പരം ചുമ്പിക്കാന്‍ തുടങ്ങുമ്പോഴാണ് ആദ്യ കാമുകിയുടെ രംഗപ്രവേശനം. വരന്റെ കൈകളില്‍ പിടിച്ചുവലിച്ച കരയാന്‍ ആരംഭിച്ചു. എല്ലാം സംഭവിച്ചുപോയി എന്റെ തെറ്റാണ് എല്ലാമെന്നും മാപ്പ് തരണമെന്നും തിരികെ വരൂ എന്നും പൊട്ടി കരഞ്ഞുകൊണ്ട് കാമുകി ആവര്‍ത്തിച്ച് പറഞ്ഞു.
എന്നാല്‍ ഇത് കണ്ട് അമ്പരന്ന വരന് കാമുകിയുടെ കൈ തട്ടി മാറ്റുകയും അവരെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാമുകി വീണ്ടും വീണ്ടും പൊട്ടിക്കരയുകയായിരുന്നു. സ്റ്റേജില്‍ നടക്കുന്ന നാടകീയ സംഭവങ്ങള്‍ കണ്ട് ദേഷ്യം വന്ന വധു സ്റ്റേജില്‍ നിന്ന് പിണങ്ങി ഇറങ്ങി പോകുന്നതും അനുനയിപ്പിക്കാനായി വരന് പുറകെ ഇറങ്ങിയോടുന്നതും വീഡിയോയില്‍ കാണാം.






