
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ ക്വിഡ് ഇലക്ട്രിക് ഏപ്രില്‍ 16-ന് അവതരിപ്പിക്കും. ഈ വാഹനം ഷാങ്ഹായി മോട്ടോര്‍ ഷോയിലാണ് പുറത്തിറക്കുന്നത്. ഇ-ക്വിഡ് ചൈനയിലെ ഡോങ്ഫെങ് മോട്ടോഴ്സുമായി ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച് ആദ്യഘട്ടത്തില്‍ ചൈനിയിലായിരിക്കും ഈ വാഹനം വില്‍പ്പനയ്ക്കെത്തുന്നത്. ഇതിന് പിന്നാലെ ബ്രസീല്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളിലേക്കും ക്വിഡ് ഇലക്ട്രിക് എത്തുമെന്നാണ് സൂചന. ക്വിഡിന്റെ ഇലക്ട്രിക് K-ZE കണ്‍സെപ്റ്റ് 2018 പാരീസ് ഓട്ടോഷോയിലാണ് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്.
ഒറ്റത്തവണ ചാര്‍ജിലൂടെ 250 കിലോമീറ്റര്‍ ഓടാനുള്ള ശേഷി റെനോയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ഉണ്ടാകുമെന്നാണ് സൂചന. ഗ്രില്ലിലും വി ഷേപ്പഡ് ക്രോമിയം ലൈനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് വളരെ നേര്‍ത്ത എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, സ്കിഡ് പ്ലേറ്റ് എന്നിവയാണ് ഉള്ളത്. അലോയി വീലുകള്‍ ഇലക്ട്രിക് ക്വിഡില്‍ ഒരുങ്ങുന്നു. എല്‍ഇഡി ടെയ്ല് ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറും പിന്‍ഭാഗത്ത് മാറ്റം ഒരുക്കുന്നുണ്ട്.






